ബാ​ബു​രാ​ജ്

14കാ​ര​ന് ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വ്

പെ​രി​ന്ത​ൽ​മ​ണ്ണ: 14 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 33കാ​ര​ന് ഏ​ഴു​വ​ര്‍ഷം ക​ഠി​ന ത​ട​വും 31,000 രൂ​പ പി​ഴ​യും ശി​ക്ഷ. മ​ങ്ക​ട ഇ​രു​മ്പി​ളി​യം പാ​ല​ക്കാ​ത്ത​ടം പാ​റ​ക്ക​ൽ വീ​ട്ടി​ൽ ബാ​ബു​രാ​ജി​നെ​യാ​ണ് (33) പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. മ​ങ്ക​ട പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ട് മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം 25,000 രൂ​പ അ​തി​ജീ​വി​ത​ന് ന​ല്‍കാ​ന്‍ ഉ​ത്ത​ര​വാ​യി. മ​ങ്ക​ട സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന യു. ​ഷാ​ജ​ഹാ​ന്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​ജ​യ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം തെ​ളി​വി​ലേ​ക്കാ​യി ഒ​മ്പ​ത് സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 20 രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി. പ്ര​തി​ക്ക് ജാ​മ്യം ന​ല്‍കി വി​ട്ട​യ​ച്ചു. 

Tags:    
News Summary - 14-year-old sexually assaulted- Seven years rigorous imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.