കോവിഡ്: കൊടുങ്ങല്ലൂർ താലൂക്കിൽ നിരോധനാജ്ഞ

തൃശൂർ: കോവിഡ് 19 വൈറസ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ നിരോധന നിരോധനാജ്ഞ. എല്ല ാ ആരാധനാലയങ്ങൾക്കും നിരോധനാജ്ഞ ബാധകമാണെന്ന് തൃശൂർ ജില്ല കലക്ടർ അറിയിച്ചു.

ഞായറാഴ്ച മുതൽ ഈ മാസം 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണി മഹോത്സവം നടക്കുകയാണ്. പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ കോ​ഴി​ക്ക​ല്ല് മൂ​ട​ല്‍ ഇന്നലെ ന​ട​ന്നിരുന്നു.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ ശ്രീ ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ര​ണി മ​ഹോ​ത്സ​വ​ത്തി​​െൻറ ഭാഗമായ കോ​ഴി​ക്ക​ല്ല് മൂ​ട​ല്‍ ചടങ്ങ്​

കോവിഡ് വൈറസ് വ്യാപനത്തിനെതിരെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തിരുന്നു. ഭൂ​രി​പ​ക്ഷ​വും ത​ദ്ദേ​ശീ​യ​രാ​യി​രു​ന്നു. 27നാ​ണ് പ്ര​ധാ​ന ച​ട​ങ്ങാ​യ അ​ശ്വ​തി കാ​വു​തീ​ണ്ട​ൽ.
Full View

Tags:    
News Summary - 144 in kodungalloor-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.