മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ സ്വര്‍ണവേട്ട. മൂന്നാം ദിവസമായ ഞായറാഴ്ച 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
ഞായറാഴ്ച ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി എം.എം. താജില്‍ നിന്നാണ് 484 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് ജോ. കമീഷണര്‍ എസ്. കിഷോര്‍, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി. മാധവന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വെള്ളിയാഴ്ച നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠപുരം സ്വദേശി സബീര്‍ എന്നിവരില്‍ നിന്ന് 92.98 ലക്ഷംരൂപ മൂല്യമുള്ള 1714 ഗ്രാം സ്വര്‍ണവും ശനിയാഴ്ച കാസര്‍കോട് സ്വദേശി ഹാഫിസില്‍ നിന്ന് 26.04 ലക്ഷംരൂപ മൂല്യമുള്ള 480 ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പിടികൂടിയത് 1.45 കോടിയുടെ സ്വര്‍ണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.