പൊ​ളി​ച്ച കു​ടി​ലു​ക​ൾ​ക്ക് പ​ക​ര​മാ​യി വ​നം വ​കു​പ്പ് ആ​ദി​വാ​സി​ക​ൾ​ക്കാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ ഷെ​ഡു​ക​ൾ

പൊ​ളി​ച്ച​വ​ക്ക് പ​ക​രം ആദിവാസികൾക്ക് കു​ടി​ലു​ക​ൾ പ​ണി​ത് വ​ന​പാ​ല​ക​ർ​

മാ​ന​ന്ത​വാ​ടി: ബേ​ഗൂ​രി​ൽ പൊ​ളി​ച്ച ആ​ദി​വാ​സി​ക​ളു​ടെ കു​ടി​ലു​ക​ൾ​ക്ക് പ​ക​രം വ​ന​പാ​ല​ക​ർ​ത​ന്നെ പു​തി​യ കു​ടി​ലു​ക​ൾ നി​ർ​മി​ച്ചു​ന​ൽ​കി. തോ​ൽ​പ്പെ​ട്ടി അ​സി​സ്റ്റ​ന്റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഷി​ബു​കു​ട്ട​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. ബേ​ഗൂ​രി​ലെ തോ​ൽ​പ്പെ​ട്ടി വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫി​സി​ന് സ​മീ​പ​ത്താ​ണ് പു​തി​യ ര​ണ്ട് കു​ടി​ലു​ക​ൾ.

വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം മു​മ്പ് ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​തി​ച്ചു​ന​ൽ​കി​യ​തും എ​ന്നാ​ൽ നി​ല​വി​ൽ അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ വാ​സ​യോ​ഗ്യ​മാ​യ സ്ഥ​ല​മാ​ണി​ത്.പൊ​ളി​ച്ചു​മാ​റ്റാ​നെ​ത്തു​മ്പോ​ൾ വ​നം വ​കു​പ്പ് വാ​ഗ്ദാ​നം ന​ൽ​കി​യ സ്ഥ​ല​മാ​ണി​ത്. മീ​നാ​ക്ഷി​ക്കും അ​നി​ലി​നു​മാ​ണ് ഇ​വി​ടെ കു​ടി​ലു​ക​ളൊ​രു​ങ്ങു​ന്ന​ത്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വ​നാ​വ​കാ​ശം കൊ​ടു​ത്ത ഭൂ​മി​യി​ൽ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്മി​ക്ക് വീ​ട് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​റു​കാ​ര​ൻ മു​ങ്ങി. ല​ക്ഷ്മി​ക്കാ​യി പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച ഈ ​വീ​ടി​ന് വാ​തി​ൽ ​വെ​ച്ച് ന​ൽ​കു​മെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് കാ​ട്ടി​ക്കു​ളം ബേ​ഗൂ​ർ കൊ​ല്ലി​മൂ​ല​യി​ൽ കൈ​യേ​റ്റ​മെ​ന്ന പേ​രി​ൽ ആ​ദി​വാ​സി​ക​ളു​ടെ കു​ടി​ലു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി​യ സം​ഭ​വ​ത്തി​ല്‍ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ടി. ​കൃ​ഷ്ണ​ന് സ​സ്​​പെ​ൻ​ഷ​ൻ. ഉ​ത്ത​ര​മേ​ഖ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ.​എ​സ്. ദീ​പ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്.

സ​സ്പെ​ന്‍ഷ​ന്‍ ഉ​ള്‍പ്പെ​ടെ ആ​വ​ശ്യ​മാ​യ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ന​ഭൂ​മി​യി​ൽ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി താ​മ​സി​ക്കു​ന്ന പ​ണി​യ​വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​ലു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യ​ത്. വി​ധ​വ​യും പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഒ​ന്ന​ര​പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി താ​മ​സി​ക്കു​ന്ന കു​ടി​ലു​ക​ളാ​ണി​ത്. വി​ധ​വ​യാ​യ മീ​നാ​ക്ഷി, അ​നി​ൽ, ല​ക്ഷ്മി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് വ​ഴി​യാ​ധാ​ര​മാ​യ​ത്. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ കേ​സെ​ടു​ത്തു

മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി​ക​ളു​ടെ കു​ടി​ലു​ക​ൾ വ​നം വ​കു​പ്പ് പൊ​ളി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ന​ന്ത​വാ​ടി ഡി.​എ​ഫ്.​ഒ​യും വ​യ​നാ​ട് ജി​ല്ല ക​ല​ക്ട​റും ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് നി​ർ​ദേ​ശി​ച്ച​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

വ​നം ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു

മാ​ന​ന്ത​വാ​ടി: തോ​ൽ​പ്പെ​ട്ടി റെ​യി​ഞ്ച് പ​രി​ധി​യി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത് സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ൽ കേ​ര​ള ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വ​നാ​വ​കാ​ശം കൊ​ടു​ത്ത ഭൂ​മി​യി​ൽ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച വീ​ട് പ​ണി തു​ട​രു​ന്ന​തി​നി​ട​യി​ൽ ഒ​രു കു​ടും​ബം ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ക്കാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി തൊ​ട്ട​ടു​ത്ത വ​ന​ത്തി​ൽ ഷെ​ഡ് കെ​ട്ടി മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. തോ​ൽ​പ്പെ​ട്ടി​യി​ൽ​നി​ന്ന് മ​റ്റൊ​രു കു​ടും​ബ​വും ഇ​ത്ത​ര​ത്തി​ൽ ചെ​യ്തു. ഇ​വ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന് നി​ര​ന്ത​രം വാ​ക്കാ​ൽ നി​ർ​ദേ​ശം ന​ൽ​കി​യ​താ​ണ്.

ഇ​വ​ർ​ക്കാ​യി താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ച​തു​മാ​ണ്. താ​മ​സ​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് താ​ൽ​ക്കാ​ലി​ക ഷെ​ഡു​ക​ൾ പൊ​ളി​ച്ച​ത്. വ​സ്തു​ത​ക​ൾ ഇ​താ​യി​രി​ക്കെ ജി​ല്ല​യി​ലെ വ​നം ജീ​വ​ന​ക്കാ​രെ സ​മൂ​ഹ​മ​ധ്യ​ത്തി​ൽ തേ​ജോ​വ​ധം ചെ​യ്യു​ക​യാ​ണെ​ന്നും സം​ഘ​ട​ന ആ​രോ​പി​ച്ചു.

Tags:    
News Summary - Forest guards build huts for tribals instead of demolished ones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.