മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനന്തവാടി പടമല ചാലിഗദ്ദ അജീഷിന്റെ കുടുംബത്തിന് കെ.പി.സി.സി നൽകുന്ന 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനാണ് ചെക്ക് കൈമാറിയത്.
രാഹുല്‍ഗാന്ധി എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക നല്‍കുന്നതിനെ ബി.ജെ.പി എതിര്‍ക്കുകയും രാഹുല്‍ഗാന്ധിയെ ഉള്‍പ്പെടെ അധിഷേപിക്കുകയും ചെയ്തു. ഇതോടെ അജീഷിന്റെ കുടുംബം ഈ പണം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാന്‍ കെ.പി.സി.സി തീരുമാനിച്ചത്.
എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി, കെ.പി.സി.സി സെക്രട്ടറി അഡ്വ. എന്‍.കെ. വര്‍ഗീസ്, പി.വി. ജോര്‍ജ്, എ.എം. നിശാന്ത് തുടങ്ങിയവരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.