പ്രതീകാത്മക ചിത്രം

വടകരയിൽ തെരുവ് നായയുടെ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകര ഏറാമലയിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചും മൂന്നും വയസുള്ള രണ്ട് കുട്ടികളെയടക്കം നായ ആക്രമിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഒരു നായ തന്നെയാണ് ഇത്രയും പേരെ ആക്രമിച്ചതെന്നാണ് വിവരം.

ആദിയൂർ, തിരുത്തിമുക്ക് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രി, മാഹിയിലെ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. നായയെ കണ്ടെത്താനായിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

Tags:    
News Summary - 15 people bitten by stray dog in Vatakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.