പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി; തിരച്ചിൽ തുടരുന്നു

കണ്ണൂര്‍: പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി. വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലിൽ കാണാതായത്. കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഞായറാഴാച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടലിൽ കുളിയ്ക്കാനെത്തിയ കുട്ടി തിരയില്‍പ്പെട്ടത്. കുട്ടിക്കൊപ്പം ഉണ്ടായ മറ്റു രണ്ടുപേരെ ലൈഫ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തിയിരുന്നു.തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നട്ടിട്ടും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

പയ്യാമ്പലത്ത് മതിയായ സുരക്ഷയൊരുക്കാനുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ അഭാവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥലത്തെത്തിയ കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനൻ വ്യക്തമാക്കി. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ലൈഫ് ഗാര്‍ഡുകളും കോസ്റ്റല്‍ പോലീസുമല്ലാതെ മറ്റ് ബന്ധപ്പെട്ട അധികാരികള്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയാറായില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി.

Tags:    
News Summary - 15 year old boy drowned in kanur payyampalam beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.