ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ 1500 കോടി കടമെടുക്കുന്നു

തിരുവനന്തപുരം: അടുത്ത ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ട്​ സംസ്ഥാനം 1500 കോടി രൂപകൂടി കടമെടുക്കും. ഇതിനായി കടപ്പത്രം പുറപ്പെടുവിച്ചു. ഡിസംബർ 27ന്​ റിസർവ്​ ബാങ്കിന്‍റെ മുംബൈ ഓഫിസിൽ ലേലം നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും.

സംസ്ഥാനത്തിന്‍റെ കടമെടുപ്പ്​ പരിധിയിൽ ഭൂരിഭാഗം ഇതിനകം വിനിയോഗിച്ചു കഴിഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം കൂടി ബാക്കി നിൽക്കെ പ്രതിസന്ധി രൂക്ഷമാകും. വാർഷിക പദ്ധതി ചെലവുകൾ ശക്തിപ്പെടുന്നത്​ ഈ മാസങ്ങളിലാണ്​. കോവിഡ്​ നിയന്ത്രണങ്ങൾക്കുശേഷം പൂർണമായി പദ്ധതി വിനിയോഗത്തിന്​ കിട്ടിയ വർഷമാണിത്​. എന്നാൽ, ബില്ലുകൾ പാസാക്കുന്നതിന്​ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. ഉയർന്ന തുകക്കുള്ള ബില്ലുകൾക്ക്​ ധനവകുപ്പിന്‍റെ മുൻകൂർ അനുമതി വേണം. അനാവശ്യ ചെലവുകൾക്കും നിയന്ത്രണമുണ്ട്​. 

Tags:    
News Summary - 1500 crores is being borrowed to facilitate distribution of salary and pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.