ന്യൂഡൽഹി: ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം മുൻനിർത്തി നവോദയ, കേന്ദ്രീയ വിദ്യാലയ എന്നിവയുടെ മാതൃകയിൽ വിവിധ സംസ്ഥാനങ്ങളിലായി 211 സ്കൂളുകൾ, 25 കോളജുകൾ, അഞ്ച് െഎ.െഎ.ടി/െഎ.എ.എം മോഡൽ സ്ഥാപനങ്ങൾ എന്നിവ തുടങ്ങാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിെൻറ പച്ചക്കൊടി. ഇതിൽ 17 സ്കൂളുകളും ഒരു േകാളജും കേരളത്തിലാണ്.
ന്യൂനപക്ഷവിഭാഗങ്ങളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാൻ മുൻ െഎ.എ.എസ് ഉദ്യോഗസ്ഥൻ അഫ്സൽ അമാനുല്ല ചെയർമാനായി 11അംഗ കമ്മിറ്റിയെ ന്യൂനപക്ഷ മന്ത്രാലയത്തിനുകീഴിൽ മൗലാനാ ആസാദ് എജുക്കേഷൻ ഫൗേണ്ടഷൻ നിയോഗിച്ചിരുന്നു. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് വ്യാഴാഴ്ച വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ അധ്യക്ഷതയിൽ നടന്ന യോഗം അംഗീകരിച്ചു.
ഇതോടെയാണ് പുതിയ വിദ്യാലയങ്ങൾക്ക് സാധ്യത തെളിഞ്ഞത്. െഎ.െഎ.ടി/െഎ.െഎ.എം മോഡൽ സ്ഥാപനങ്ങൾ രാജ്യത്ത് എവിടെയൊക്കെ തുടങ്ങണമെന്ന് മന്ത്രാലയം പിന്നീട് തീരുമാനിക്കും. ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന നഗരങ്ങൾ, ബ്ലോക്കുകൾ എന്നിങ്ങനെ തിരിച്ചാണ് പട്ടിക തയാറാക്കിയത്. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും ബ്ലോക്ക് തലത്തിൽ പാറശ്ശാല, വെട്ടിക്കവല, റാന്നി, പള്ളം, ചമ്പക്കുളം, കട്ടപ്പന, അങ്കമാലി, കൊടകര, അട്ടപ്പാടി, നിലമ്പൂർ, കൊടുവള്ളി, സുൽത്താൻ ബത്തേരി, തളിപ്പറമ്പ്, നീലേശ്വരം എന്നിവിടങ്ങളിലും സ്കൂൾ അനുവദിക്കാനാണ് കമ്മിറ്റി ശിപാർശ.
40ശതമാനം സീറ്റ് എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾക്കായി സംവരണമുണ്ടാകും. മറ്റു സംവരണങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. രണ്ടുവർഷത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശ്യമെന്ന് മന്ത്രി വെളിപ്പെടുത്തി. സ്ഥലവും കെട്ടിടവുമടക്കം സൗകര്യമുള്ള സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ മുൻഗണനക്രമത്തിൽ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.