പ്രതീകാത്മക ചിത്രം

പന്തയം ജയിക്കാൻ ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറി; 17കാരന് ഗുരുതര പൊള്ളലേറ്റു

കൊച്ചി: ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറിയ 17കാരന് ഗുരുതരമായി പൊള്ളലേറ്റു. പോണേക്കര സ്വദേശിയായ ആന്റണി ജോസിനാണ് പൊള്ളലേറ്റത്. സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയതാണ് ആന്‍റണി ജോസിന് പൊള്ളലേൽക്കാൻ കാരണം.

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലുണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ആന്‍റണി. സംഭവത്തില്‍ ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - 17-year-old got burned after riding on top of goods train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.