തിരുവനന്തപുരം: ഓണച്ചെലവുകളെ തുടർന്നുള്ള സാമ്പത്തിക ഞെരുക്കം മറികടക്കാനും ദൈനംദിന ചെലവുകൾക്കുമായി ക്ഷേമനിധി ബോർഡുകളിൽനിന്ന് 1700 കോടി രൂപ സ്വരൂപിക്കാൻ സർക്കാർ തീരുമാനം. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 1200 കോടിയും ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 500 കോടിയുമാണ് ട്രഷറിയിലേക്ക് ഹ്രസ്വകാല നിക്ഷേപമായെടുക്കുന്നത്.
സംസ്ഥാനത്തിന് അനുവദിച്ച വായ്പ പരിധിയിൽ ശേഷിക്കുന്നത് 2000 കോടി മാത്രമാണ്. ട്രഷറിയിലെ നിക്ഷേപം സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയായി കണക്കാക്കി തുല്യമായ തുക അനുവദിക്കുന്ന വായ്പ പരിധിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കാറുണ്ട്. സ്വീകരിക്കുന്ന നിക്ഷേപം ഡിസംബറിനകം മടക്കി നല്കിയാല് സംസ്ഥാന സര്‍ക്കാറിന്റെ വായ്പാപരിധിയെ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. മറ്റുപല ക്ഷേമനിധി ബോര്‍ഡുകളെയും സമീപിച്ചെങ്കിലും പ്രതിസന്ധി നേരിടുന്നതിനാല്‍ പണം കിട്ടാൻ സാധ്യതയില്ല. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തും പ്രതിസന്ധി കടുത്തപ്പോള്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പണം എടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.