ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നാണ് 18 വയസ്സ്. ഇൗ പ്രായമായാൽ ഒരു പൗരെൻറ അ ടിസ്ഥാനാവകാശങ്ങളൊക്കെ നമുക്കും കൈവരും. അതോടൊപ്പം വോട്ടുചെയ്യാനുള്ള അവകാശവു ം ലഭിക്കും. നേതാക്കളെ തെരഞ്ഞെടുക്കലും രാഷ്ട്രനിർമാണത്തിൽ പങ്കുവഹിക്കലും കൂടിയാണ ിത്. വോട്ടുചെയ്യുന്ന പൗരനായി മാറാനുള്ള മാർഗങ്ങൾ ഇതാ:
എന്തിന് വോട്ടുചെയ്യണ ം?
ഇൗ നാട്ടിൽ ഒന്നും നടക്കുന്നില്ല എന്നു നാം പറയാറില്ലേ? അതിനുള്ള ഉത്തരമാണ് വോ ട്ട്. ജനാധിപത്യ രാഷ്ട്രം ചലിക്കുന്നത് അതിലെ പൗരൻമാരുടെ ശക്തിയിലൂടെയാണ്. നിങ്ങളു ടെ സമയത്തിൽനിന്ന് ഒരു മണിക്കൂർ മാറ്റിവെച്ച് വോട്ടു ചെയ്യുന്നതിലൂടെ പങ്കാളിത്ത ജനാധിപത്യത്തിെൻറ ഭാഗമായി നിങ്ങൾ മാറുന്നു. നിങ്ങൾ മാറ്റത്തിെൻറ ഏജൻറാവുന്നു.
ആദ്യപടി വോട്ടറായി പേരുചേർക്കണമെന്നതാണ്. വർഷത്തിെ ൻറ ആദ്യ മാസത്തിൽ (വോട്ടർപ്പട്ടിക തയാറാക്കുന്ന സമയം) 18 വയസ്സു തികഞ്ഞയാളാണെങ്കിൽ പട ്ടികയിൽ പേരു ചേർക്കാം. വോട്ടുചെയ്യാൻ അർഹരായവരുടെ പേരുകളടങ്ങിയ പട്ടികയാണ് വോ ട്ടർപ്പട്ടിക. ഇതിെൻറ അടിസ്ഥാനത്തിലാണ് നമുക്ക് വോട്ടുചെയ്യേണ്ട പോളിങ് ബൂത് തുകൾ നിശ്ചയിക്കുക.
എവിടെയാണ് വോട്ടു ചെയ്യുക
നാം സ്ഥിരതാമസമുള്ള മണ്ഡ ലത്തിൽ വോട്ടുചെയ്യാം. താമസം മാറുകയാണെങ്കിൽ കമീഷനെ അറിയിക്കണം. രാജ്യത്തെ ഒരു കേന്ദ്രത്തിൽ മാത്രമേ നമുക്ക് വോട്ടുചെയ്യാനാവൂ.
തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിൽ?
പേരു ചേർക്കപ്പെട്ട എല്ലാ വോട്ടർക്കും ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് ലഭിക്കും. പാൻ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയും തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം.
പേരു ചേർക്കുന്നതെങ്ങനെ?
ഇലക്ടറൽ റജിസ്ട്രേഷൻ ഒാഫിസർ മുമ്പാകെ ഫോം 6ൽ അപേക്ഷിക്കണം. അതിനുള്ള വഴികൾ:
1. www.eic.nic.in എന്ന വെബ്സൈറ്റ് വഴിയോ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഒാഫിസർമാർ മുഖേനയോ.
2. ഫോം 6 പൂരിപ്പിച്ച് പോസ്റ്റൽ വഴി.
3. ഫോം 6 പൂരിപ്പിച്ച് നേരിട്ട് നൽകി.
വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ
തിരിച്ചറിയൽ കാർഡ് ഉെണ്ടങ്കിലും വോട്ടർപ്പട്ടികയിൽ പേരില്ലെങ്കിൽ വോട്ടുചെയ്യാനാകില്ല. നിങ്ങളുടെ പ്രദേശത്തെ വോട്ടർപ്പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർ മുമ്പാകെ പരിശോധിക്കുക. പ്രധാന നഗരങ്ങളിലെ വോട്ടർപ്പട്ടിക കമീഷെൻറ ഒൗദ്യോഗിക വെബ്സൈറ്റിലുണ്ട്.
വോട്ടു ചെയ്യാൻ അനുവദിക്കാത്തതെപ്പോൾ
1. മറ്റൊരു രാജ്യത്തിെൻറ പൗരത്വം സ്വീകരിക്കുക
2. മേനാനില തകരാറിലാവുക
3. തെരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേട് നടത്തിയതിന് ശിക്ഷിക്കപ്പെട്ടാൽ.
4. ആൾമാറാട്ടം നടത്തിയാൽ.
പരാതികൾക്ക് ആരെ സമീപിക്കാം
ചീഫ് ഇലക്ടറൽ ഒാഫിസർ (സംസ്ഥാന തലം), ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർ (ജില്ലതലം), റിേട്ടണിങ് ഒാഫിസർ (മണ്ഡലം അടിസ്ഥാനത്തിൽ), അസിസ്റ്റൻറ് റിേട്ടണിങ് ഒാഫിസർ (താലൂക്ക് തലം), പ്രിസൈഡിങ് ഒാഫിസർ (പോളിങ് സ്റ്റേഷൻ).
വോട്ടു ചെയ്യാതിരിക്കാമോ?
എന്തെങ്കിലും കാരണംകൊണ്ട് വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് പ്രഖ്യാപിക്കാനും സ്വാതന്ത്ര്യമുണ്ട്. പോളിങ് ബൂത്തിൽ പോയി പ്രിസൈഡിങ് ഒാഫിസറെ വിവരമറിയിക്കുക. അദ്ദേഹം വിരലിൽ മഷി പുരട്ടി നൽകും. പേക്ഷ, വോട്ടുചെയ്യാതെ ഇറങ്ങാം.
എന്താണ് നോട്ട?
വോട്ടു പ്രക്രിയയിൽ പെങ്കടുക്കുകയും സ്ഥാനാർഥിയെ തെരഞ്ഞെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് നോട്ട. ബാലറ്റിലെ NOTA ഒാപ്ഷനിൽ വോട്ടുചെയ്ത് നമ്മുെട വിയോജിപ്പ് രേഖപ്പെടുത്താം.
വോട്ട് മറ്റൊരാൾ ചെയ്താൽ?
ഇങ്ങനെ സംഭവിച്ചാലും നിങ്ങൾക്ക് നിങ്ങളുടെ വോട്ട് രേഖപ്പെടുത്താം. ഇത് പ്രിസൈഡിങ് ഒാഫിസർ മാറ്റി വെക്കും. വോെട്ടണ്ണുേമ്പാൾ നേരിയ വ്യത്യാസത്തിനാണ് ഒരു സ്ഥാനാർഥി ജയിക്കുന്നതെങ്കിൽ മാത്രം ഇൗ വോട്ട് എണ്ണും.
തപാൽ വോട്ടു ചെയ്യാം
തെരഞ്ഞെടുപ്പു ചുമതലയുള്ളവർക്കും സായുധ സേനയിലുള്ളവർക്കും കരുതൽ തടങ്കലിലുള്ളവർക്കും പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ച് വോട്ടുചെയ്യാം. രാജ്യത്തിനു പുറത്തു നിയോഗിക്കപ്പെട്ട സായുധ സേനാംഗങ്ങൾ, പൊലീസ് േസനാംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കുവേണ്ടി അവർ ചുമതലപ്പെടുത്തിയ ആൾക്കു വോട്ടു രേഖപ്പെടുത്താം.
ഒന്നിലേറെ പട്ടികയിൽ പേരു നൽകാമോ?
ഒരു മണ്ഡലത്തിൽ ഒന്നിലേറെ പ്രദേശത്തോ മറ്റൊരു മണ്ഡലത്തിലോ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് നിയമവിരുദ്ധമാണ്.
വോട്ടർക്ക് സ്ഥാനാർഥിയുടെ എന്തെല്ലാം വിവരങ്ങൾ അറിയാം?
1. സ്ഥാനാർഥിയുടെ ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ
2. സ്ഥാനാർഥിയുടെയും പങ്കാളിയുടെയും ആശ്രിതരുടെയും ആസ്തിയും ബാധ്യതയും സംബന്ധിച്ച വിവരങ്ങൾ.
3. നാമനിർദേശ പത്രികയുടെയും അതിെൻറ അനുബന്ധ രേഖകളുടെയും പകർപ്പ്.
4. സർക്കാറിൽ വല്ല ബാധ്യതയുമുണ്ടോ എന്നതു സംബന്ധിച്ച വിവരം.
അവകാശമില്ലാത്തവ
1. ഒരു പ്രത്യേക സ്ഥാനാർഥിക്ക് വോട്ടു ചെയ്യണമെന്നോ ചെയ്യരുതെന്നോ ആവശ്യപ്പെട്ട് വാഗ്ദാനം നൽകപ്പെടുന്ന പണമോ മറ്റു വല്ല വാഗ്ദാനങ്ങളോ സ്വീകരിക്കാൻ അവകാശമില്ല.
2. മതത്തിെൻറയോ ജാതിയുടെയോ സമുദായത്തിെൻറയോ പേരിൽ സ്വാധീനിക്കൽ.
3. ഒരു പ്രത്യേക സ്ഥാനാർഥിക്ക് വോട്ടു ചെയ്താൽ/ചെയ്തില്ലെങ്കിൽ ബഹിഷ്കരണ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.