തിരുവനന്തപുരം: വയനാട് മുട്ടിൽ മരം മുറിക്കേസുമായി ബന്ധപ്പെട്ട് സർക്കാറിന് 2.63 കോടി രൂപയുടെ നഷ്ടമാണ് നിലവിൽ കണക്കാക്കിയിരിക്കുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ലഭ്യമായ വിവരങ്ങൾ പ്രകാരം സുൽത്താൻ ബത്തേരി താലൂക്കിൽ 40 കേസുകളിലായി 13 ലക്ഷം രൂപയുടെയും വൈത്തിരി താലൂക്കിൽ 2.49 കോടി രൂപയുടെയും നഷ്ടമുണ്ട്. ബാക്കിയുള്ള വില നിർണയ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന മുറക്ക് ശേഷിക്കുന്ന നഷ്ടം കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ അനധികൃതമായി മരം മുറിച്ചതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ കൂടാതെ, നിയമലംഘനം നടത്തിയവരെ കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും വനംമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.