വയൽ നികത്തൽ തടയാൻ കലക്ടർമാർക്ക് രണ്ടുകോടി

കാഞ്ഞങ്ങാട് (കാസർകോട്): അനധികൃതമായി നികത്തിയ വയലും തണ്ണീർത്തടങ്ങളും സാധാരണ നിലയിലാക്കാൻ കലക്ടർമാർക്ക് രണ്ടുകോടി രൂപ റിവോൾവിങ് ഫണ്ട് അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തണ്ണീർത്തട, നെൽവയൽ സംരക്ഷണ നിയമം ഭൂമി സംരക്ഷണത്തിനുള്ളതാണ്. നികത്തിയ നിലങ്ങളിലെ മണ്ണ് കലക്ടർ നീക്കംചെയ്യും. ആവശ്യമായ ചെലവ് ഭൂവുടമകളിൽനിന്ന് ഈടാക്കും. അതിനു തയാറായില്ലെങ്കിൽ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

2008ലെ തണ്ണീർത്തട, നെൽവയൽ നികത്തൽ തടയൽ നിയമം നിലവിൽവന്നതിനുശേഷം അനധികൃതമായി നികത്തിയ ഭൂമി പുനഃസ്ഥാപിക്കുന്നതിനാണ് കലക്ടർമാർക്ക് രണ്ടുകോടി രൂപ വീതം അനുവദിക്കുന്നത്. അനധികൃതമായി നികത്തിയതാണെന്ന് കണ്ടെത്തിയാൽ അത് നീക്കംചെയ്യുന്നതിന് ഉടമകൾക്ക് രണ്ടാഴ്ച സമയം അനുവദിക്കും. തുടർന്നായിരിക്കും കലക്ടറുടെ നടപടിയെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - 2 crores to the collectors to prevent filling up of fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.