???????????? ??????? ??????? ??????????????????

കട്ടപ്പനയിൽ 20 കോടിയു​െട ഹാഷിഷ് ഓയിൽ​; ശിവസേനാ നേതാവ്​ കസ്​റ്റഡിയിൽ

ക​ട്ട​പ്പ​ന: 20 കോ​ടി വി​ല വ​രു​ന്ന 17 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി അ​ഭി​ഭാ​ഷ​ക​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ടു. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നെ​ടു​ങ്ക​ണ്ടം രാ​മ​ക്ക​ൽ​മേ​ട് കോ​മ്പ​മു​ക്ക് പ​താ​ലി​ൽ അ​ഡ്വ. ബി​ജു​മോ​ൻ (37), നെ​ടു​ങ്ക​ണ്ടം ക​ല്ലാ​ർ മു​ണ്ടി​യെ​രു​മ പു​ത്ത​ൻ​പു​ര​ക്ക​ൽ അ​ഞ്ജു​മോ​ൻ (അ​ഞ്ജു മാ​ഷ്- -37), ശാ​ന്ത​ൻ​പാ​റ വാ​ക്കോ​ടം​സി​റ്റി പ​ന്ത​നാ​ൽ ഷി​നോ ജോ​ൺ (29) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. നെ​ടു​ങ്ക​ണ്ടം ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി എ​ബി​ൻ ദി​വാ​ക​ര​നാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി വ​ന്ന മാ​രു​തി കാ​റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. 

ക​ട്ട​പ്പ​ന ടൗ​ണി​ൽ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ൽ മു​ള​കു​പൊ​ടി, നെ​ഞ്ച​ക്ക്, ക​ത്തി തു​ട​ങ്ങി​യ​വ സൂ​ക്ഷി​ച്ചി​രു​ന്നു. ഹ​ഷീ​ഷ് ഓ​യി​ലി​​െൻറ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഒ​രു മാ​സ​മാ​യി ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു പൊ​ലീ​സ്. ഓ​യി​ൽ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​നെ പ്ര​തി​ക​ളെ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ​നി​ന്ന് ക​ട്ട​പ്പ​ന​യി​ൽ എ​ത്തി​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​റി​​െൻറ പി​ൻ​സീ​റ്റി​ൽ ഒ​രു കി​ലോ വീ​ത​മു​ള്ള 17 പാ​ക്ക​റ്റി​ലാ​ക്കി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ഹ​ഷീ​ഷ് ഓ​യി​ൽ. കി​ലോ​ക്ക്​ 50 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​രു​മാ​യി പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ച വി​ല. അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​യി​ൽ ഇ​തി​ന​ു 20 കോ​ടി വി​ല​വ​രു​മെ​ന്ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പ​റ​ഞ്ഞു. ആ​ന്ധ്ര​യി​ൽ​നി​ന്ന് എ​ത്തി​ച്ച​താ​ണ് ഹ​ഷീ​ഷ് ഓ​യി​ൽ എ​ന്ന്​ പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​തി​നു മു​മ്പ് ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ക​ൾ ഹ​ഷീ​ഷ് ഓ​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ ഷി​നോ​ക്ക്​ ബം​ഗ​ളൂ​രു​വി​ലെ  മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​െ​ണ്ട​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലും പ്ര​തി​യാ​ണ്. അ​ഞ്​​ജു​മോ​ൻ ശി​വ​സേ​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​യാ​ണ്. എന്നാൽ അ​റ​സ്​​റ്റി​ലാ​യ അ​ൻ​ജു ശി​വ​സേ​ന അം​ഗ​മ​ല്ലെ​ന്ന്​ ശി​വ​സേ​ന  സം​സ്ഥാ​ന ക​മ്മി​റ്റി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പി​ടി​കൂ​ടാ​നു​ള്ള എ​ബി​ൻ ദി​വാ​ക​ര​ൻ ഇ​ടു​ക്കി ജി​ല്ല ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

പ്ര​തി​ക​ളെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​ടു​ക്കി ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് കെ.​ബി. വേ​ണു​ഗോ​പാ​ൽ, ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി എ​ൻ.​സി. രാ​ജ്മോ​ഹ​ന​ൻ, എ​സ്.​ഐ​മാ​രാ​യ ജോ​ബി തോ​മ​സ്, ബെ​ജി​ത്ത് ലാ​ൽ, കെ.​എം. സ​ന്തോ​ഷ്, എ.​എ​സ്.​ഐ സ​ജി​മോ​ൻ ജോ​സ്‌, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ത​ങ്ക​ച്ച​ൻ മാ​ളി​യേ​ക്ക​ൽ, ബേ​സി​ൽ പി. ​ഐ​സ​ക്, എ​സ്. സു​ബൈ​ർ, എം.​ആ​ർ. സ​തീ​ഷ്, വി​ജി ദി​ലീ​പ്, സ​ലീ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - 20 Crores Hashish Seized - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.