ഒ. മുസ്​തഫക്ക് അംബേദ്കർ മാധ്യമ പ്രത്യേക ജൂറി പുരസ്​കാരം

തിരുവനന്തപുരം: പട്ടികജാതി വകുപ്പ് ഏർപ്പെടുത്തിയ ഡോ. അംബേദ്കർ മാധ്യമ അവാർഡുകളിൽ മാധ്യമം വയനാട് ബ്യൂറോയിലെ റിപ്പോർട്ടർ ഒ. മുസ്തഫക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയവൺ ചാനലിലെ വിധു വിൻസെൻറിനും പ്രത്യേക ജൂറി പുരസ്കാരം. മാധ്യമപുരസ്കാരത്തിന് അച്ചടി മാധ്യമ വിഭാഗത്തിൽ രാഷ്ട്രദീപികയുടെ സ്റ്റാഫ് കറസ്പോണ്ടൻറ് റെജി ജോസഫും ദൃശ്യമാധ്യമ വിഭാഗത്തിൽ മനോരമ ന്യൂസിലെ മലപ്പുറം ലേഖകൻ എസ്. മഹേഷ്കുമാറുമാണ് അർഹരായത്. 30,000 രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. സ്പെഷൽ ജൂറി പുരസ്കാരം 10,000 രൂപയും ശിൽപവുമാണ്. ഈമാസം ആറിന് കോഴിക്കോട് കെ.പി. കേശവമേനോൻ സ്മാരക ഹാളിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘എനാങ്കത്തു വരുവകാണി ഇച്കോളിലി’ (സ്കൂളിൽ വരാത്തതെന്താ?) എന്ന റിപ്പോർട്ടും മീഡിയവൺ സംപ്രേഷണം ചെയ്ത വൃത്തിയുടെ ജാതി എന്ന റിപ്പോർട്ടുമാണ് യഥാക്രമം മുസ്തഫക്കും വിധുവിൻസെൻറിനും പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തത്. ശ്രാവ്യ മാധ്യമ വിഭാഗത്തിൽ ഈ വർഷം അർഹമായ എൻട്രികളൊന്നും ലഭിച്ചില്ല. അട്ടപ്പാടിയിലെ ആദിവാസി ഈരുകളിലെ ശിശുമരണത്തെ സംബന്ധിച്ച് അട്ടപ്പാടിയിൽ മരണത്തിെൻറ താരാട്ട് എന്ന പരമ്പരയാണ് റെജി ജോസഫിനെ പുരസ്കാരത്തിന് അർഹനാക്കിയത്. വാടുന്ന ബാല്യം എന്ന റിപ്പോർട്ടിനാണ് മഹേഷ്കുമാറിന് പുരസ്കാരം ലഭിച്ചത്.

2009 മുതൽ ‘മാധ്യമം’ പത്രാധിപ സമിതിയിൽ അംഗമായ ഒ. മുസ്തഫ കൽപറ്റ പിണങ്ങോട് ഒടുങ്ങാട് ഇസ്മായിലിേൻറയും ആയിഷയുടെയും മകനാണ്. ഭാര്യ: ഇ.സി നാഫിയ (സബ് എഞ്ചിനീയർ, കെ.എസ്.ഇ.ബി).  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.