മോഹൻലാലിന്‍റെ ആനക്കൊമ്പ് കേസ്​ സി.ബി.ഐക്ക് വിടണമെന്ന ഹരജി തള്ളി

കൊച്ചി: നടൻ മോഹൻലാലിെൻറ വീട്ടിൽനിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടണമെന്ന സ്വകാര്യവ്യക്തിയുടെ ഹരജി ഹൈകോടതി തള്ളി. വീട്ടിൽ റെയ്ഡ് നടത്തി ആനക്കൊമ്പ് പിടിച്ചെടുത്തുവെന്നത് സി.ബി.ഐ അന്വേഷണം നടത്താനുള്ള കാരണമായി കാണാനാകില്ലെന്നും പൊതുതാൽപര്യ ഹരജി എന്ന നിലയിൽ ഈ ആവശ്യം പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.

അനധികൃതമായി ആനക്കൊമ്പ് കൈവശംവെച്ചെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാതിരിക്കുകയും കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എ.എ. പൗലോസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.