അയൽ സംസ്​ഥാനങ്ങളിലേക്ക് സ്​പെഷൽ ട്രെയിനുകൾ; കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തും

ചെന്നൈ: ചെന്നൈ നഗരത്തിെൻറ പുറത്തുള്ള റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് തുടങ്ങി.  തിരുവള്ളൂർ, ആർക്കോണം തുടങ്ങിയ സ്റ്റേഷനുകളിൽനിന്നാണ് ട്രെയിനുകൾ പുറപ്പെടുന്നത്. ദിവസവും രണ്ടും മൂന്നും ട്രെയിനുകൾ സർവീസ് നടത്തും.

കേരളത്തിലേക്ക് മംഗലാപുരത്തേക്കും തിരുവനന്തപുരത്തേക്കുമാണ് ട്രെയിനുകൾ പുറപ്പെടുന്നത്. നാളെ ഉച്ചക്ക് 12ന് ആർക്കോണത്തുനിന്ന് മംഗലാപുരത്തേക്കും. വൈകുന്നേരം ഏഴുമണിയോടെ തിരുവള്ളൂരിൽനിന്ന് തിരുവനന്തപുരത്തേക്കും സർവിസ് ഉണ്ടാകും. ആർക്കോണത്തു നിന്ന് മംഗലാപുരത്തേക്കുള്ള പ്രത്യേക ട്രെയിൻ ശനിയാഴ്ച ഉച്ചക്ക് 12ന് പുറപ്പെടും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാടി എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ട്.

ട്രെയിനുകളും സമയവും ദക്ഷിണ റെയിൽവേ  വെബ് സൈറ്റിലൂടെ അറിയാം. http://www.sr.indianrailways.gov.in/. ഇടവിട്ട സമയങ്ങളിൽനിന്ന് ട്രെയിനുകൾ പുറപ്പെട്ട് തുടങ്ങി. ട്രെയിനിൽ കയറിപ്പറ്റാതെ മലയാളികൾ ഉൾപ്പെടെ നിരവധി അന്യസംസ്ഥാനക്കാർ ഈ സ്റ്റേഷനുകളിൽ കാത്തുകിടക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തും
ചെന്നൈ നഗരത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസുകള്‍ ആരംഭിക്കും. ചെന്നൈ നഗരത്തിലെ രൂക്ഷമായ വെള്ളപ്പൊക്ക മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കേരളത്തില്‍ എത്തിക്കാന്‍ കോര്‍പറേഷന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  അറിയിച്ചു.

ചെന്നൈയില്‍നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും ബസ് സര്‍വിസുകള്‍ അഞ്ചിന് രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കുന്നതാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ (എസ്.ഇ.ടി.സി ) കോയംബേഡ് സി.എം.സി ബസ്സ്റ്റാന്‍ഡിലെ 4, 5 ബസ് ബേകളില്‍ എത്തണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് ചെന്നൈയില്‍ ക്യാമ്പുചെയ്യുന്ന കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുമായും തിരുവനന്തപുരം, തൃശൂര്‍ കെ.എസ്.ആര്‍.ടി.സി.  ഡിപ്പോകളുമായും ബന്ധപ്പെടാം.

കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. ചെന്നൈ എഗ്മോറിലുള്ള കേരളാ ഹൗസില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. മൊബൈല്‍ നമ്പര്‍: 9444186238 ലാന്‍ഡ് ഫോണ്‍ നമ്പര്‍ 044-28293020 ബന്ധപ്പെടേണ്ട മറ്റ് നമ്പറുകള്‍ - തിരുവനന്തപുരം ഡി.ടി.ഒ - 9495099902,  തൃശ്ശൂര്‍ ഡി.ടി.ഒ - 9495099909, പാലക്കാട് ഡി.ടി.ഒ - 9495099910, ബംഗളൂരു എ.ടി.ഒ- 09605801830.
തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമിന്‍െറ പ്രവര്‍ത്തനം കെ.എസ്.ആര്‍.ടി.സി (ഓപറേഷന്‍സ്) വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷെറഫ് മുഹമ്മദിന്‍െറ നേതൃത്വത്തിലായിരിക്കും. നമ്പര്‍- 9447071014.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.