കൊച്ചി: പിഴല കോതാട് പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവതിയെ ജീവനോടെ കണ്ടെത്തി. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരത്തടിഞ്ഞ നിലയിലായിരുന്നു ഇവർ. അതേസമയം, കാണാതായ രണ്ട് കുട്ടികൾക്കായി അഗ്നിശമനസേന തിരച്ചിൽ ഊർജിതമാക്കി.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കോതാട് സ്വദേശി മൈക്കിളിന്റെ ഭാര്യ സിന്ധു ഏഴ് വയസുള്ള പെൺകുട്ടി, രണ്ട് വയസുള്ള ആൺകുട്ടി എന്നിവരുമായി കായലിലേക്ക് ചാടിയത്. രാത്രി തന്നെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടങ്ങിയിരുന്നു. നാവികസേനയോട് സഹായം അഭ്യർഥിച്ചെങ്കിലും ഇതുവരെ സംഭവസ്ഥലത്ത് എത്താൻ സംഘത്തിന് സാധിച്ചിട്ടില്ല.
രാത്രി അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് സിന്ധു പുറത്തിറങ്ങിയത്. കുട്ടികളെയും കൂട്ടി യുവതി കോതാട് പാലത്തിലേക്ക് നടന്നു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.