വെള്ളാപ്പള്ളി ഗോഡ്സെയിസം പിന്തുടരുന്നു -വി.എം സുധീരൻ

തിരുവനന്തപുരം: ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാറിയെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ഗുരുനാമം ഉച്ചരിക്കാനുള്ള അർഹത വെള്ളാപ്പള്ളിക്ക് നഷ്ടപ്പെട്ടു. ഗുരുവിനെ കൈവിട്ട് ഗോഡ്സെയിസമാണ് വെള്ളാപ്പള്ളി പിന്തുടരുന്നതെന്നും സുധീരൻ പറഞ്ഞു. ഇന്ദിര ഭവനിൽ നടന്ന അംബേദ്കർ ചരമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എം സുധീരൻ കുലംകുത്തികളാണെന്നും കോൺഗ്രസിന് ശവക്കല്ലറ പണിയാൻ ശ്രമിക്കുകയാെണന്നും ശംഖുമുഖത്ത് നടന്ന സമത്വ മുന്നേറ്റയാത്രയുടെ സമാപന ചടങ്ങിൽ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം ആദരവ് അർഹിക്കുന്നതും മാന്യന്മാർക്കുള്ളതുമാണ്. ആപ്പക്കും ഈപ്പക്കുമുള്ളതല്ല. വിവരമില്ലാത്തവർക്ക് കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം നൽകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.