മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണച്ചതോടെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സി.പി.എം അംഗം ഭാരതി ജെ.ഷെട്ടി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഭാരതിക്ക് 11വോട്ടും എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ ജയലക്ഷ്മി ഭട്ടിന് എട്ടു വോട്ടുമാണ് ലഭിച്ചത്.
പതിമൂന്നാം വാര്‍ഡായ കുടാലില്‍ നിന്നും വിജയിച്ചാണ് ഭാരതി ഷെട്ടി പഞ്ചായത്ത് അംഗമായത്. 19 അംഗ പഞ്ചായത്തില്‍ ബി.ജെ.പിക്ക് എട്ടും, എല്‍.ഡി.എഫിന് ഏഴും (സി.പി.എം-5,സി.പി.ഐ-2) ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ ലീഗിന് മൂന്നും, കോണ്‍ഗ്രസിന് ഒരു അംഗവും ഉള്‍പ്പടെ യു.ഡി.എഫിന് നാല് അംഗങ്ങളുമാണ് ഉള്ളത്. ഇവിടെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബി.ജെ.പി. കഴിഞ്ഞ പത്തു വര്‍ഷമായി ബി.ജെ.പിയാണ് പൈവളിഗെ പഞ്ചായത്ത് ഭരണം നയിക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന പൈവളിഗെയില്‍ ഭരണ തുടര്‍ച്ച ലഭിക്കുമെന്ന് ബി.ജെ.പി നേതൃത്വം പ്രതീക്ഷ പുലര്‍ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.