ഋഷിരാജ് സിങ്ങും ലോക്നാഥ് ബെഹ്റയും ചുമതലയേറ്റു

തിരുവനന്തപുരം: ഋഷിരാജ് സിങ്ങ് ജയിൽ മേധാവിയായും ലോക്നാഥ് ബെഹ്റ ഫയർ ഫോഴ്സ് മോധാവിയായും ചുമതലയേറ്റു. ഉടന്‍ ചുമതലയേറ്റില്ലെങ്കില്‍ പകരം ആളെ നിയമിക്കുമെന്ന് ആഭ്യന്തര വകുപ്പ് കഴിഞ്ഞദിവസം അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് ഇരുവരും ചുമതലയേറ്റത്.

ഈമാസം ഒന്നിനാണ് ഋഷിരാജ് സിങിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽ‍കി ജയിൽമേധാവിയായും, ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സ് മേധാവിയായും നിയമിച്ച് ഉത്തരവിറങ്ങിയത്. എന്നാലിത്, സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതിപ്പെട്ട് രണ്ട് ഡി.ജി.പിമാരും ചുമതലയേൽക്കാൻ തയാറായിരുന്നില്ല. ചട്ടങ്ങള്‍ മറികടന്ന് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ചീഫ് സെക്രട്ടറി ജിജി തോംസണ് കത്തുനല്‍കിയിരുന്നു.

ചട്ടങ്ങള്‍ പാലിക്കാതെയുളള നിയമനം ശമ്പളത്തെയും പെന്‍ഷനെയും അടക്കം ബാധിക്കുമെന്നാണ് ഇവരുടെ പരാതി. കേന്ദ്രം അംഗീകരിക്കാത്ത ഫയര്‍ഫോഴ്‌സ് തസ്തികയില്‍ നിയമിച്ചാല്‍ ഡി.ജി.പി ശമ്പളം ലഭിക്കില്ലെന്നായിരുന്നു ബെഹ്‌റയുടെ പരാതി. എ.ഡി.ജി.പി തസ്തികയിലുള്ളയാള്‍ ഇരുന്ന സ്ഥാനത്തേക്ക് ഡി.ജി.പിയായ തന്നെ മാറ്റിയത് തരംതാഴ്ത്തലാണെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു.

ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ ഐ.പി.എസ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരില്‍ കണ്ട് പരാതി ഉന്നയിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.