കണ്ണൂര്‍: യാത്രാ രേഖകളില്ലാതെ കാസര്‍കോട്ട് അറസ്റ്റിലായ പാക് പൗരനെ ജയില്‍ശിക്ഷ കഴിഞ്ഞതിനെ തുടര്‍ന്ന് നാടുകടത്തുന്നു. പാകിസ്താന്‍ പൗരനായ അബ്ദുല്‍ ബഷീറിനെ(32)യാണ് തിരിച്ചയക്കുന്നത്. ഇയാളുടെ മാതാവ് സെബിന്‍ ഹാത്തു പാകിസ്താനിയും പിതാവ് സയ്യിദ് ഹുസൈന്‍ സൗദി പൗരനുമാണ്. അബ്ദുല്‍ ബഷീര്‍ ജനിച്ചത് മക്കയിലാണ്. രണ്ടുവര്‍ഷം മുമ്പ് ബംഗ്ളാദേശ് വഴി നദി നീന്തിക്കടന്നാണത്രേ അബ്ദുല്‍ ബഷീര്‍ ഇന്ത്യയിലത്തെിയത്.
പിന്നീട് കുറച്ചുകാലം ഹൈദരാബാദില്‍ ജോലി നോക്കിയ യുവാവ് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അവിടത്തെ ജോലി മതിയാക്കി ലക്ഷ്യമില്ലാതെ വണ്ടി കയറുകയായിരുന്നു.
പിന്നീട് കാസര്‍കോട്ടത്തെിയ ഇയാളെ യാത്രാരേഖകളില്ലാതെ ഇന്ത്യയിലത്തെിയതിന് കാസര്‍കോട് പൊലീസാണ് പിടികൂടിയത്. കേസ് വിചാരണ നടത്തിയ കോടതി രണ്ടുവര്‍ഷം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ളെങ്കില്‍ ഒരുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജയിലില്‍ നിന്ന് മാനസിക വിഭ്രാന്തി കാണിച്ച അബ്ദുല്‍ ബഷീറിനെ കോടതി ഉത്തരവ് പ്രകാരം 2014 ഏപ്രില്‍ 23 മുതല്‍ 2015 ഏപ്രില്‍ 25 വരെ ഒരുവര്‍ഷം കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിപ്പിച്ചു.
തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇയാളുടെ ശിക്ഷാകാലാവധി ചൊവ്വാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചയക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ ബഷീറിനെ ഇന്നലെ രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസിനാണ് കൈമാറിയത്.
ഇയാളെ അറസ്റ്റ് ചെയ്തത് കാസര്‍കോട് പൊലീസായതിനാല്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് വിവരമറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കാസര്‍കോട് പൊലീസത്തെി അബ്ദുല്‍ ബഷീറിനെ ഏറ്റുവാങ്ങി.
കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവാവിനെ എംബസിയുമായി ബന്ധപ്പെട്ട് പാകിസ്താനിലേക്ക് നാടുകടത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.