കൊച്ചി കോർപറേഷനെതിരെ രൂക്ഷ വിമർശവുമായി കലക്ടറുടെ പോസ്റ്റ്

കൊച്ചി: കൊച്ചി കോർപറേഷനെതിരെ രൂക്ഷ വിമർശവുമായി കലക്ടർ എം.ജി രാജമാണിക്യത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നഗരത്തിൽ കുമിഞ്ഞു കൂടുന്ന മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാതെ ലോഗോയും ടാഗ് ലൈനുമല്ല ജനങ്ങൾ തെരഞ്ഞെടുത്ത കോർപറേഷൻ കൗൺസിൽ ചർച്ച ചെയ്യേണ്ടതെന്ന് കലക്ടർ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ലോഗോയും ടാഗ് ലൈനുമല്ല സ്മാര്‍ട്ട് സിറ്റി...

രാജ്യത്തെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റികളിലൊന്നാകാന്‍ ഒരുങ്ങുകയാണ് കൊച്ചി. മാലിന്യ കൂമ്പാരത്താല്‍ ചീഞ്ഞളിഞ്ഞ തെരുവോരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ, നടപ്പാതകളില്ലാത്ത റോഡുകള്‍, ആസൂത്രണമില്ലാതെ കെട്ടി ഉയര്‍ത്തിയ കെട്ടിടങ്ങള്‍... ഇതിനെല്ലാം പരിഹാരമാകേണ്ട പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. എന്നാല്‍, കൊച്ചിയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത കൗണ്‍സിലിന്‍റെ ചര്‍ച്ചാവിഷയം ലോഗോയും ടാഗ് ലൈനും... നഗരത്തിലെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും നീലപ്പെയിന്‍റടിക്കലും....

സ്വീവറേജ് സംസ്‌കരണത്തിനായി കെ.എസ്‌.യു.ഡി.പി മുഖേന അനുവദിച്ച പദ്ധതി അവതാളത്തിൽ പോയതിനെക്കുറിച്ചുളള ചര്‍ച്ച, ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച ചര്‍ച്ച........
ഇങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്ന ജനങ്ങളല്ലേ വിഢികള്‍.

നമ്മുടെ തെരുവുകളില്‍ മാലിന്യമുണ്ടാകാതിരിക്കാന്‍, പൊതുഗതാഗതം മെച്ചപ്പെടുത്താന്‍, നഗരവികസനം ആസൂത്രിതമാകാന്‍... എന്തെങ്കിലും ചര്‍ച്ച നടക്കുമോ.. ഇനിയെങ്കിലും.
-എന്നാണ് പോസ്റ്റിൽ രാജമാണിക്യം പറയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.