നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ വിമാനത്തിനകത്ത് നിന്ന് ഭീഷണി സന്ദേശമടങ്ങിയ കുറിപ്പ് കണ്ടെടുത്തു. വ്യാഴാഴ്ച രാവിലെ 8.45ന് ഡൽഹിയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സീറ്റിലാണ് ഇത്തരം സന്ദേശം കണ്ടത്.
യാത്രക്കാരെല്ലാം ഇറങ്ങിയപ്പോൾ വിമാനത്തിലെ എയർ ഹോസ്റ്റസാണ് ഈ കുറിപ്പ് കണ്ടത്. തുടർന്ന്, 9.30ന് തിരികെ പോകേണ്ട വിമാനത്തിൽ പരിശോധന നടത്തേണ്ടി വന്നതിനാൽ 11 മണിക്ക് ശേഷമാണ് പുറപ്പെട്ടത്. കൊച്ചിയിലേക്ക് വന്ന യാത്രക്കാരുടെ പട്ടിക പരിശോധിച്ച് ഭീഷണിക്കുറിപ്പ് വെച്ചയാളെ അന്വേഷിക്കുകയാണ് അധികൃതർ.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. ടിഷ്യു പേപ്പർ കണ്ടെത്തിയ സീറ്റിലെ യാത്രക്കാരായ കാസർകോട്, കോട്ടയം സ്വദേശികളെയാണ് നെടുമ്പാശ്ശേരി പൊലീസ് ചോദ്യം ചെയ്തത്. രണ്ടു പേരും തങ്ങൾ എഴുതിയതല്ല ഇതെന്ന് വ്യക്തമാക്കി. ഇരുവരുടെയും കൈയക്ഷരം ഫൊറൻസിക് പരിശോധനക്ക് അയക്കും. ഇരുവരോടും വെള്ളിയാഴ്ച കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തണമെന്നറിയിച്ച് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.