സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് അനിവാര്യമെന്ന് ജസ്റ്റീസ് കെമാല്‍ പാഷ

കൊച്ചി: ടി.വി. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് അനിവാര്യമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ.കെമാല്‍ പാഷ.  എറണാകുളം പ്രസ്ക്ളബ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പ്പശാലയിലായിരുന്നു അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ജഡ്ജിമെന്‍റിനെ വിമര്‍ശിക്കാം എന്നാല്‍ ജഡ്ജിയെ വിമര്‍ശിക്കുന്നത് ജുഡീഷ്യറിയുടെ ആത്മ വിശ്വാസം അട്ടിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുംബ ബന്ധങ്ങളുടെ തകര്‍ച്ച, ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, ഗര്‍ഭഛിദ്രം, ക്രൂരത, തട്ടികൊണ്ടു പോകല്‍, ഒളിച്ചോട്ടം തുടങ്ങിയവയൊക്കെയാണ് കുടുംബമായിരുന്നു കാണുന്ന സീരിയലുകളിലെ പ്രമേയങ്ങള്‍. കുട്ടികള്‍ അടക്കമുള്ളവരെ ഈ സീരിയലുകള്‍ സ്വാധീനിക്കുന്നുണ്ട്. സീരിയല്‍ സെന്‍സറിങ്ങ് എന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ടെന്നും കര്‍ശനമായി ഇത് നടപ്പാക്കണമെന്നും ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞു. 

തുറന്ന കോടതിയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ സംവിധാനം. കോടതി നടപടികള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരികയാണ് ഇതിന്‍െറ ലക്ഷ്യം. തുറന്ന കോടതയില്‍ ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ല. മാധ്യമ വിചാരണ എന്ന സങ്കല്‍പ്പത്തോട് തനിക്ക് യോജിപ്പില്ല. എന്നാല്‍ ജഡ്ജിമാര്‍ തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ച് ബോധവാന്‍മകരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ കോടതി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ നിയന്ത്രണരേഖ സ്വയം പാലിക്കണം. കച്ചവട തന്ത്രം മാത്രം കണ്ടുകൊണ്ട് എന്തെങ്കിലുമൊക്കെ വിളിച്ച് പറയുന്നതാവരുത് റിപ്പോര്‍ട്ടിങ് എന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.