പരിഭാഷ തെറ്റിച്ച കെ. സുരേന്ദ്രനെ മോദി മാറ്റി

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചതിനത്തെുടര്‍ന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രനെ മാറ്റി. 55 മിനിറ്റോളം നീണ്ട മോദിയുടെ പ്രസംഗം പിന്നീട് പരിഭാഷപ്പെടുത്തിയത് സംസ്ഥാനാധ്യക്ഷന്‍ വി. മുരളീധരനായിരുന്നു.

കേരളത്തില്‍ ആയതിനാല്‍ മോദി ഇംഗ്ളീഷില്‍ പ്രസംഗിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പരിഭാഷക്കായി സുരേന്ദ്രനെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ‘ഭായിയോം ഓര്‍ ബഹനോം’ എന്ന സംബോധന ചെയ്ത് മോദി ഹിന്ദിയില്‍ തുടങ്ങിയതോടെ സുരേന്ദ്രന് പാളി. മോദിയുടെ പോഡിയത്തിന് കുറച്ച് വിട്ടാണ് പരിഭാഷകനുള്ള മൈക്ക് വെച്ചിരുന്നത്. കേരളത്തില്‍ എത്താന്‍ വൈകിയതിലെ ക്ഷമാപണത്തോടെ മോദി പ്രസംഗം തുടങ്ങിയപ്പോള്‍ കേരളത്തില്‍ എത്തിയതില്‍ സന്തോഷമുണ്ട് എന്നായിരുന്നു സുരേന്ദ്രന്‍െറ പരിഭാഷ. വേദിയിലുണ്ടായിരുന്ന ഒ. രാജഗോപാല്‍, വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മുഖത്ത് അതോടെ അങ്കലാപ്പ് പടര്‍ന്നു. ഇത് അന്തരീക്ഷത്തിലും വ്യാപിച്ചു.

പന്തികേട് ബോധ്യമായിട്ടാകണം, മോദി പ്രസംഗിക്കുന്നത് തനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ളെന്ന് സുരേന്ദ്രന്‍ ഇംഗ്ളീഷില്‍ പറഞ്ഞു. എങ്കില്‍ തന്‍െറ അരികിലേക്ക് നീങ്ങിനില്‍ക്കാന്‍ മോദി ക്ഷണിച്ചു. മൈക്കും പൊക്കി സുരേന്ദ്രന്‍ മോദിയുടെ അരികിലേക്ക് നീങ്ങി. മോദി പ്രസംഗം പുനരാരംഭിച്ചു. അപ്പോഴും മോദി പറഞ്ഞതല്ല സുരേന്ദ്രന്‍ പരിഭാഷപ്പെടുത്തിയത്. ഇനിയും കേള്‍ക്കാന്‍ കഴിയുന്നില്ളേയെന്ന് പരിഹാസച്ചുവയോടെ മോദി ഹിന്ദിയില്‍ ചോദിച്ചു. പണി പാളുമെന്ന് ബോധ്യമായ സുരേന്ദ്രന്‍ മുരളീധരനെ വിളിച്ചു തടിയൂരിയെടുത്തു. മുരളീധരന്‍ ഓടിയത്തെി പരിഭാഷകന്‍െറ വേഷം ഏറ്റെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.