​​ൈഹകോടതി വിമർശത്തിന്​ മറുപടിയുമായി സോളാർ കമീഷൻ

കൊച്ചി: സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിനായി കൊണ്ടുപോയ നടപടി ചട്ടവിരുദ്ധമാണെന്ന ഹൈകോടതി വിമർശത്തിന് മറുപടിയുമായി സോളാർ കമീഷൻ. ഹൈകോടതി പരാമർശത്തിനെക്കുറിച്ച് ഒന്നും പറയാനില്ല. കമീഷൻ ചെയ്യുന്നതെന്തെന്ന് നല്ല ബോധ്യമുണ്ട്. പുറത്ത് നടക്കുന്നതിനെക്കുറിച്ച് കാര്യമാക്കുന്നില്ലെന്നും സോളാർ കമീഷൻ വ്യക്തമാക്കി.

ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയത് സംബന്ധിച്ച വിമർശമാണ് സോളാർ കമീഷനെ ചൊടിപ്പിച്ചത്. പൂർണ സുരക്ഷ നൽകിയാണ്  സോളാർ കമീഷൻ ബിജു രാധാകൃഷ്ണനെ കോയമ്പത്തൂരിൽ തെളിവെടുപ്പിന് കൊണ്ടു പോയത്. കമീഷനിൽ ഡ്യൂട്ടിയിലുള്ള രണ്ട് പൊലീസുകാരെയും ജയിലിൽ നിന്ന് ബിജു രാധാകൃഷ്ണനെ കൊണ്ടുവന്ന രണ്ട് പൊലീസുകാരും കത്രികപ്പൂട്ടിട്ടാണ് ബിജുരാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയത്. അവിടെ ജനക്കൂട്ടത്തിന് ഇടയിലേക്ക് ബിജുവിനെ കൊണ്ടുപോയത് റിസ്കാണ്. തിരക്കിനിടയിൽ അയാൾ രക്ഷപെട്ടുപോകാതിരുന്നത് ദൈവാധീനം കൊണ്ടാണെന്നും കമീഷൻ പറഞ്ഞു

ബിജു രാധാകൃഷ്ണനും സരിതക്കും കനത്ത സുരക്ഷ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ആദ്യം കുറച്ചുമാസങ്ങൾ സുരക്ഷ നൽകിയതിന് ശേഷം ഇപ്പോൾ ബസിലും ട്രെയിനിലും രണ്ട്  പൊലീസുകാർക്കൊപ്പമാണ് പ്രതികളെ കൊണ്ടുപോകുന്നത്. സർക്കാർ നിർദേശ പ്രകാരമുള്ള എന്ത് സുരക്ഷയാണ് നൽകുന്നതെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ടിനോട് അന്വേഷിക്കുമെന്നും സോളാർ കമീഷൻ വ്യക്തമാക്കി. തെളിവെടുപ്പിനെ വിമർശിച്ച് മുഖപ്രസംഗമെഴുതിയ മാധ്യമങ്ങളെയും കമീഷൻ കുറ്റപ്പെടുത്തി. മുഖപ്രസംഗങ്ങൾ എഴുതുന്ന പോലെ എളുപ്പമുള്ള പണിയല്ല കമീഷൻ ചെയ്യുന്നത്. കമീഷൻ മണ്ടനല്ലെന്ന് എല്ലാവരും മനസിലാക്കണം-കമീഷൻ വ്യക്തമാക്കി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.