തിരുവനന്തപുരം: സോളാർ കമീഷൻ ജഡ്ജിയോ കോടതിയോ അല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പോസ്റ്റ്. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമർശിച്ചാൽ മറുപടി പറയാൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ തനിക്ക് ബാധ്യതയുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയെ കൊണ്ടു പോകുമ്പോൾ വേണ്ടത്ര സുരക്ഷ വേണമെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും ഫേസ് ബുക്ക്പോസ്റ്റിൽ പറയുന്നു.
“സോളാര്‍ കമീഷന് നല്‍കിയ മറുപടിയില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ കൊണ്ടു പോകുമ്പോള്‍ വേണ്ടത്ര സുരക്ഷ വേണമായിരുന്നു. അതിനെക്കുറിച്ചാണ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനിടയില്‍ അദ്ദേഹം രക്ഷപ്പെട്ടിരുന്നെങ്കില്‍ എല്ലാവരും എനിക്കെതിരെ തിരിയുമായിരുന്നു. അതുകൊണ്ട് പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ അപഹാസ്യരാക്കാമെന്ന് ആരും കരുതേണ്ട. സത്യത്തെ സത്യമായും വസ്തുതയെ വസ്തുതയായും കാണണം.
ഭാര്യയുടെ കൊലപാതകത്തിലും 60ല്‍പരം കേസുകളിലും ഉള്‍പ്പെട്ട ഒരു കൊടും കുറ്റവാളിയുടെ വാക്കുകേട്ട് സി.ഡിക്ക് പിന്നാലെ പോയി ഇളിഭ്യരായ പ്രതിപക്ഷം അതില്‍ നിന്നും രക്ഷ നേടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കമീഷന് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് ആഭ്യന്തര വകുപ്പാണ്. എന്നുകരുതി സോളാര്‍ കമീഷന്‍ ഒരു ജഡ്ജിയും കോടതിയുമൊന്നുമല്ല. പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ചാല്‍ മറുപടി പറയാന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ എനിക്ക് ബാധ്യതയുണ്ട്.” -എന്നാണ് ചെന്നിത്തലയുടെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.