വിദ്യാർഥിനികൾക്കെതിരായ അതിക്രമത്തിൽ ആകാശംമുട്ടെ പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ കാമ്പസിൽ പ്രതിഷേധം. 'ആകാശംമുട്ടെ പ്രതിഷേധം' എന്ന പേരിലാണ് വിദ്യാർഥികൾ ഇന്ന് കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പരാതികൾ കെട്ടിത്തൂക്കിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ടായിരുന്നു പുതുമയുള്ള സമരം.

അതേസമയം, വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് വൈസ് ചാൻസലർ ഡോ കെ. മുഹമ്മദ് ബഷീർ പറഞ്ഞു. സർവകലാശാലയിലെ തന്നെ ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള ഇന്‍റേണൽ കമ്മിറ്റിയും റാഗിംങ്ങിനെതിരെയുള്ള കമ്മിറ്റിയും പൊലീസും പരാതി അന്വേഷിച്ചു വരികയാണ്. ഇവരോട് എത്രയും വേഗം റിപ്പോർട്ട്  നൽകണമെന്ന് ആവശ്യപ്പെട്ടതായും വൈസ് ചാൻസലർ വ്യക്തമാക്കി.
 
വിദ്യാർഥിനികൾക്കെതിരെ അതിക്രമം നടന്നുവെന്ന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാല യു.ജി.സിക്ക് റിപ്പോര്‍ട്ട് നല്‍കി. പരാതി ഗൗരവമുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍വകലാശാലയോട് യു.ജി.സി ആവശ്യപ്പെട്ടിരുന്നത്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.