വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായി; രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു

മാനന്തവാടി: ബാണാസുര സാഗര്‍ പദ്ധതിയോട് ചേര്‍ന്ന ഭാഗത്തെ വെള്ളത്തില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. രക്ഷിക്കാനിറങ്ങി മുങ്ങിമരിച്ചയാളുടെ മൃതദേഹം കണ്ടെടുത്തു. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ അംബേദ്കര്‍ കോളനിയിലെ വാസു-സുശീല ദമ്പതികളുടെ മകന്‍ ബാബുവിന്‍െറ മൃതദേഹമാണ് കല്‍പറ്റയില്‍ നിന്നത്തെിയ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ചെന്നലോട് പത്തായിക്കോടന്‍ മമ്മൂട്ടി-നബീസ ദമ്പതികളുടെ മകന്‍ റഊഫിനെ (24)യാണ് വെള്ളത്തില്‍ കാണാതായത്.

ബുധനാഴ്ച വൈകീട്ട് കൂട്ടുകാരോടൊപ്പം തരിയോട് 13ാം മൈലില്‍ റിസര്‍വോയര്‍ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയിരുന്നു. നാലോടെയാണ് നീന്തുന്നതിനിടയില്‍ റഊഫ് അപകടത്തില്‍പെട്ടത്. വെള്ളത്തിലേക്ക് മുങ്ങിത്താഴുന്നതുകണ്ട് തൊട്ടടുത്ത് ജെ.സി.ബിയില്‍ സഹായിയായി ജോലിചെയ്തിരുന്ന ബാബു റഊഫിനെ രക്ഷപ്പെടുത്താനായി വെള്ളത്തിലേക്കിറങ്ങുകയായിരുന്നു. എന്നാല്‍, രണ്ടുപേരും വെള്ളത്തില്‍ താഴുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു.

ഫയര്‍ഫോഴ്സത്തെി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. ആറോടെ കല്‍പറ്റയില്‍ നിന്നത്തെിയ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകര്‍ ബാബുവിന്‍െറ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. രാത്രി 7.30വരെ തിരച്ചില്‍ നടത്തിയെങ്കിലും റഊഫിനെ കണ്ടത്തൊനായിട്ടില്ല. പത്ത് മീറ്ററോളം ആഴമുള്ള വെള്ളക്കെട്ടാണ്. വെളിച്ചക്കുറവുമൂലം ബുധനാഴ്ച ഏറെ വൈകി തിരച്ചില്‍ നിര്‍ത്തിവെച്ചു. വ്യാഴാഴ്ച രാവിലെ തുടരും. ഈ വര്‍ഷമാണ് റഊഫ് കോതമംഗലത്തുനിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. ബാബുവിന്‍െറ മൃതദേഹം വൈത്തിരി ആശുപത്രി മോര്‍ച്ചറിയില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.