അധികാര വികേന്ദ്രീകരണം അഴിമതി വികേന്ദ്രീകരണമാകുന്നു –വി.എം. സുധീരന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാര വികേന്ദ്രീകരണം പലയിടങ്ങളിലും അഴിമതി വികേന്ദ്രീകരണമായി മാറുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. കേരള പഞ്ചായത്ത് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍  സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു ലക്ഷ്യങ്ങള്‍ക്കൊപ്പം അഴിമതി തടയലും അധികാര വികേന്ദ്രീകരണത്തിന്‍െറ ലക്ഷ്യമാണ്. ഭരണ സമിതികളുടെ അഴിമതിക്ക് ചിലയിടങ്ങളിലെങ്കിലും ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നു. പാറമട ലൈസന്‍സ് നല്‍കുന്ന തീരുമാനമെടുക്കാനുള്ള പഞ്ചായത്ത് ഭരണസമിതി യോഗത്തിന് അംഗങ്ങള്‍ എത്തുമ്പോഴേക്കും പ്രസിഡന്‍റും സെക്രട്ടറിയും ചേര്‍ന്ന് യോഗം പൂര്‍ത്തിയാക്കി ലൈസന്‍സ് നല്‍കിയ സംഭവം കേരളത്തിലാണ് നടന്നത്. അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റുമായി സംസാരിച്ചുകൊണ്ടിരിക്കെതന്നെ പാറമടക്കുള്ള അനുമതിപത്രം സെക്രട്ടറി കൈമാറുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പാര്‍ട്ടി പ്രത്യേക മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കും. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ അധ്യക്ഷനായ സമിതി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സുധീരൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.