നിലമ്പൂര്‍: വനത്തില്‍ താവളമുറപ്പിച്ചിട്ടുണ്ടെന്ന് കരുതുന്ന മാവോവാദികളെ നേരിടാന്‍ ആദിവാസി യുവതി-യുവാക്കളെ പൊലീസിലെടുക്കുന്നതിനുള്ള സ്പെഷല്‍ റിക്രൂട്ട്മെന്‍റിന് ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങി. സര്‍ക്കാറിന്‍െറ അനുമതി ലഭിച്ചിട്ടില്ളെങ്കിലും പ്രാപ്തരായവരെ കണ്ടത്തെുന്നതിനുള്ള രഹസ്യനീക്കം ആഭ്യന്തരവകുപ്പ് തുടങ്ങിക്കഴിഞ്ഞു. രഹസ്യവിഭാഗം പൊലീസ് ആദിവാസികോളനികളിലത്തെി പത്താം തരത്തിന് മുകളിലുള്ളവരുടെ കണക്കുകള്‍ ശേഖരിച്ച് കഴിഞ്ഞു. വനത്തിനകത്തെ കോളനികളിലെ യുവതി-യുവാക്കളെയാണ് കൂടുതലായും ആഭ്യന്തരവകുപ്പ് ലക്ഷ്യമാക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കി പൊലീസിന് വേണ്ട ശരീരപ്രകൃതവും സ്വഭാവവുമുള്ളവരെയാണ് തെരഞ്ഞെടുത്തത്.
മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലപ്പുറം ജില്ലയിലെ ആദിവാസി കോളനികളില്‍ നിന്നുള്ളവരെയാണ് ആദ്യഘട്ടത്തില്‍ സ്പെഷല്‍ റിക്രൂട്ട്മെന്‍റിലേക്ക് തെരഞ്ഞെടുക്കുന്നത്. സ്പെഷല്‍ റിക്രൂട്ട്മെന്‍റ് വഴി ആദിവാസികളെ പൊലീസിലെടുക്കുന്നത് ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നവംബറില്‍ വയനാട്ടില്‍ പ്രഖ്യാപിച്ചിരുന്നു.
കോളനികളിലത്തെുന്ന ആയുധധാരികളെ കുറിച്ച് പൊലീസിന് വിവരം നല്‍കാന്‍ നേരത്തേ ആദിവാസികള്‍ക്കിടയില്‍ നിന്നുള്ള ഹോം ഗാര്‍ഡുകളെ നിയമിച്ചിരുന്നു. നിലമ്പൂര്‍ സര്‍ക്കിള്‍ ഓഫിസില്‍ വെച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന മഞ്ജുനാഥിന്‍െറ നേതൃത്വത്തില്‍ അഭിമുഖം നടത്തി 30 പേരെയാണ് ആറ് മാസത്തേക്ക് താല്‍ക്കാലികമായി നിയമിച്ചത്. ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെങ്കില്‍ കാലാവധി നീട്ടുന്നതിനെ കുറിച്ച് ആലോചിക്കാനായിരുന്നു തീരുമാനം. എന്നാല്‍, പിന്നീട് ഇവരുടെ കാലാവധി നീട്ടിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.