തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മദ്യനയം ഉന്നതനീതിപീഠം അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. വിധി നൂറു ശതമാനവും യു.ഡി.എഫ് സർക്കാരിന്‍റെ വിജയമാണ്. യു.ഡി.എഫ് സർക്കാരിന് പിന്തുണ നൽകിയ ജനങ്ങൾക്കും ഈ വിധിയിൽ അഭിമാനിക്കാം. കൂട്ടായ്മയുടെ വിജയമാണിത്.
വിധി പ്രഖ്യാപനത്തിലൂടെ മദ്യവിൽപന മൗലികാവകാശമല്ല എന്ന തീരുമാനം ഒരിക്കൽകൂടി വ്യക്തമാക്കുകയാണ് സുപ്രീംകോടതി. നയം പ്രായോഗികമല്ല എന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണിത്. ഈ തീരുമാനം നടപ്പിലാക്കാനാവശ്യമായ കരുത്ത് യു.ഡി.എഫ് സർക്കാരിനുണ്ട്.
നാടിനെ സ്നേഹിക്കുന്ന, ജനതാൽപര്യമുള്ള എല്ലാവരും കോടതി വിധി അംഗീകരിക്കും. കെ. കരുണാകരൻ ആവിഷ്കരിച്ച് എ.കെ ആന്‍റണി മുന്നോട്ടു കൊണ്ടുപോയ മദ്യനയത്തിന് ഇപ്പോൾ സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.