ചാനല്‍ കാമറാമാന്‍െറ മരണം; ഡോക്ടറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു


തിരുവനന്തപുരം: ചികിത്സാപിഴവ് ആരോപിച്ച് സസ്പെന്‍ഡ് ചെയ്ത തിരുവനന്തപുരം ജനറല്‍ ആശുപത്രി ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. അയിഷയെ തിരിച്ചെടുത്തു. ഉന്നതതല അന്വേഷണത്തിലടക്കം  ഡോക്ടറുടെ ഭാഗത്തുനിന്ന് ചികിത്സാപിഴവ് സംഭവിച്ചതായി കണ്ടത്തൊത്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. രമേശ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച അത്യാഹിതവിഭാഗത്തില്‍ ചികിത്സക്കത്തെിയ ചാനല്‍ കാമറാമാന്‍ റെജിമോന്‍െറ മരണം ഡോക്ടറുടെ അനാസ്ഥയും ചികിത്സാപിഴവും മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് അന്വേഷണവിധേയമായി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.