മാണിയെ പുറത്താക്കണമെന്ന് ഗവർണറോട് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ടു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ ഇടതുമുന്നണി നേതാക്കളാണ് ഗവർണറെ സന്ദർശിച്ചത്. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നതിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം.മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. മാണിക്കെതിരായ ഹൈകോടതി വിധിയുടെ സാഹചര്യവും നേതാക്കൾ ഗവർണറെ ബോധ്യപ്പെടുത്തി. നടപടി സ്വീകരിക്കാമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. മാണിക്കെതിരെ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്ന സമരം തുടരുമെന്നും വി.എസ് പറഞ്ഞു. മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൽ.ഡി.എഫ് തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.