എസ്.എന്‍.ഡി.പിയുടെ നോട്ടീസ് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്നഭ്യര്‍ഥിച്ച് എസ്.എന്‍.ഡി.പി യോഗം  ചങ്ങനാശ്ശേരി യൂനിയന്‍ പുറത്തിറക്കിയ നോട്ടീസ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍.
മതത്തിന്‍െറയോ ജാതിയുടെയോ പേരില്‍ ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നോ വോട്ട് ചെയ്യരുതെന്നോ ആഹ്വാനം ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് കമീഷന്‍ കാണുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഇത്തരം നോട്ടീസുകള്‍  പ്രസിദ്ധീകരിക്കാനോ വിതരണം ചെയ്യാനോ പാടില്ളെന്ന് കമീഷന്‍ നിര്‍ദേശിച്ചു.  
തെരഞ്ഞെടുപ്പ് ഘട്ടത്തിലിറക്കിയ നോട്ടീസ് പഞ്ചായത്തീരാജ് ആക്ടിന്‍െറയും നഗരപാലിക നിയമത്തിന്‍െറയും ബന്ധപ്പെട്ട  വകുപ്പുകളുടെയും മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍െറയും ലംഘനമാണെന്നാരോപിച്ച്  സി.പി.എം പ്രവര്‍ത്തനായ എ.വി. റസലാണ് പരാതി നല്‍കിയത്. എസ്.എന്‍.ഡി.പി ഭാരവാഹികളെ വിളിച്ചുവരുത്തി വിശദീകരണം കേട്ടിരുന്നു.
നമ്മുടെ ദൈവമായ ശ്രീനാരായണഗുരുവിനെ ആക്ഷേപിച്ച സി.പി.എമ്മിന് തക്ക ശിക്ഷ നല്‍കണമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു. പ്രതിഷേധം വോട്ടായി രേഖപ്പെടുത്തി സി.പി.എം സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണം. നമ്മള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളെയും മറ്റ് വാര്‍ഡുകളില്‍ നമ്മള്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിയമലംഘനമുണ്ടായിട്ടില്ളെന്നും പരാതി നിലനില്‍ക്കുന്നതല്ളെന്നുമാണ് എസ്.എന്‍.ഡി.പി നേതാക്കള്‍ കമീഷന് വിശദീകരണം നല്‍കിയത്.
സമുദായ സൗഹാര്‍ദത്തെ ബാധിക്കുന്നതല്ല നോട്ടീസെന്നും ഇവര്‍ വിശദീകരിച്ചു. എന്നാല്‍ ജാതിയുടെയും മതത്തിന്‍െറയും പേരില്‍ വോട്ട് പിടിക്കുന്നതും ഒരാള്‍ക്ക് വോട്ട് നല്‍കരുതെന്ന് പറയുന്നതും തെറ്റായ നടപടിയാണെന്ന് കമീഷന്‍ വിലയിരുത്തി. വോട്ടര്‍മാരെ സ്വാധീനിക്കുംവിധം ജാതിചിന്ത ഉയര്‍ത്തി തെരഞ്ഞെടുപ്പ് രംഗം മലീമസമാക്കാന്‍ പാടില്ല. പെരുമാറ്റച്ചട്ട ലംഘനം ബാധകമാവില്ളെന്നാണ് എസ്.എന്‍.ഡി.പിയുടെ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയെപ്പോലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കെ, പെരുമാറ്റച്ചട്ടം ബാധകമാവില്ളെന്ന് അവകാശപ്പെടാനാവില്ല.
സ്വതന്ത്രവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്താനുള്ള ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അനിവാര്യമായ ഘട്ടത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഇടപെടാതിരിക്കാനാവില്ല. എസ്.എന്‍.ഡി.പി നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്നും കമീഷന്‍ നിരീക്ഷിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT