വോട്ടിങ് യന്ത്രതകരാറ്: വിദഗ്ധ അന്വേഷണം നടത്തണമെന്ന് സുധീരൻ

തിരുവനന്തപുരം: മലപ്പുറം ജില്ലയിലും തൃശൂർ ജില്ലയിലും വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായ സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. വോട്ടിംഗ് യന്ത്രം തകരാറിലായത് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇക്കാര്യത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടാൽ നടപടിയെടുക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

കൊച്ചിയില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയെ കുറിച്ച് പരസ്യചര്‍ച്ച പാടില്ലെന്നും സുധീരന്‍ പറഞ്ഞു. നാളിതുവരെ ആവേശത്തോടെ പ്രചരണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ഇത് നിരാശപ്പെടുത്തും. കെ.എം. മാണി രാജി വെക്കണോ എന്ന ചോദ്യത്തിന് സുധീരൻ വ്യക്തമായ മറുപടി നൽകിയില്ല. ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.