കോഴിക്കോട് ഫാറൂഖ് കൊളേജിലേക്ക് എസ്.എഫ്.ഐ മാർച്ച്

കോഴിക്കോട്: ലിംഗവിവേചനത്തെ എതിർത്ത വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി ഫാറൂഖ് കൊളേജിലേക്ക് മാർച്ച് നടത്തി. സസ്പെൻഡ് ചെയ്ത വിദ്യാർഥിയെ തിരിച്ചെടുക്കുക, കൊളേജിലെ ലിംഗ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ആവശ്യങ്ങൾ മാനേജ്മെൻറ് അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചു. ഡി.െെവ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം എസ്.കെ സജീഷാണ്് മാർച്ച് ഉദ്ഘാടനം ചെയ്തത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. അശ്വന്ത്, സംസ്ഥാന കമ്മറ്റിയംഗം എ.കെ ബിജിത്ത് എന്നിവർ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.