തിരുവനന്തപുരം: ബാർകോഴക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ കെ.എം മാണി രാജിവെക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ്. കെ.എം മാണിക്ക് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന നേതൃയോഗത്തിന് ശേഷമാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. മാണി രാജിവെക്കേണ്ടതില്ലെന്നും പുനരന്വേഷണം നടക്കെട്ടയെന്നും മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. പിന്തുണ നൽകുന്ന കാര്യത്തിൽ ഒറ്റക്കെട്ടായാണ് പാർട്ടി തീരുമാനമെടുത്തതെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ബാർകോഴക്കേസിൽ വിജിലൻസ് കോടതി വിധിക്കെതിരെ വിജിലൻസ് എ.ഡി.ജി.പി നൽകിയ അപ്പീലിൽ വാദം കേൾക്കവെ വിജിലൻസിനും അഡ്വക്കറ്റ് ജനറലിനുമെതിരെ ൈഹകോടതി രൂക്ഷ വിമർശം നടത്തിയിരുന്നു. ഇൗ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കേരള കോൺഗ്രസ് എം നേതൃയോഗം േചർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.