പശുവിനെ ആദരിക്കുന്നവര്‍ക്കിടയില്‍ പ്രകോപനം ഉണ്ടാക്കരുത് -സുഗതകുമാരി

തിരുവനന്തപുരം: പശുവിനെ ആദരിക്കുന്നവര്‍ക്കിടയില്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കാന്‍ മുസ്ലിം സഹോദരങ്ങളും, മുസ്ലിംകളുടെ ഭക്ഷണക്രമത്തില്‍ കൈകടത്താന്‍ ഹിന്ദുക്കളും ശ്രമിക്കരുതെന്ന് കവയിത്രി സുഗതകുമാരി. ശ്രേഷ്ഠഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറയും സാഹിതിയുടെയും ആഭിമുഖ്യത്തില്‍  കുട്ടികളുമായി സംസാരിക്കുകയായിരുന്നു അവര്‍. ഓരോ ജാതിക്കും ഓരോ മതത്തിനും അവരുടെ ഭക്ഷണക്രമമുണ്ട്. അതില്‍ ആരും കൈകടത്താന്‍ ശ്രമിക്കരുത്. പശുക്കള്‍ നമുക്ക് വളരെ പവിത്രമാണ്. കര്‍ഷകരാജ്യമായ ഇന്ത്യയില്‍ കാളകളെയും പശുക്കളെയും ആരാധിച്ചിരുന്നു. പശുവിനെ ഗോമാതാവായി കാണുന്ന പലരും വടക്കേ ഇന്ത്യയില്‍ ഉണ്ട്. കേരളത്തില്‍ സ്വന്തം അമ്മക്കുപോലും വിലയില്ല. പിന്നെയല്ളേ ഗോമാതാവിനെ അമ്മയായി കാണുന്നതെന്നും അവര്‍ ചോദിച്ചു.
 ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കുന്ന വികസന നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കേരളത്തിലെ അവശേഷിക്കുന്ന നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കുട്ടികള്‍ കത്തയക്കണം. കേന്ദ്രസര്‍ക്കാറിന്‍െറ ഫാഷിസ്റ്റ് നിലപാടുകളില്‍ പ്രതിഷേധിച്ച് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് മടക്കിക്കൊടുക്കാന്‍ തയാറല്ല. അവാര്‍ഡ് മടക്കിക്കൊടുത്ത് പ്രതിഷേധിക്കുന്നതിനെക്കാളും വാക്കുകളിലൂടെയുള്ള പ്രതിഷേധത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.