കണ്ണീരിൽ കുതിർന്ന് ശ​ര​ത്‍ ലാ​ലിന്‍റെയും കൃ​പേ​ഷിന്‍റെയും സ്മൃ​തി​കു​ടീ​രം

കാ​സ​ർ​കോ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ, കൊ​ല്ല​പ്പെ​ട്ട ശ​ര​ത്‍ ലാ​ലും കൃ​പേ​ഷും അ​ന്തി​യു​റ​ങ്ങു​ന്ന ക​ല്യോ​ട്ട് കൂ​രാ​ങ്ക​ര റോ​ഡി​ലെ സ്മൃ​തി​കു​ടീ​രം ക​ണ്ണീ​രി​ൽ കു​തി​ർ​ന്നു. ആ​റു​വ​ർ​ഷ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന രോ​ഷ​ത്തി​ന്റെ​യും ദുഃ​ഖ​ത്തി​ന്റെ​യും ഭാ​രം ​അ​വ​ർ​ക്കു ചു​റ്റും പെ​യ്ത​മ​ർ​ന്നു. പെ​രു​വ​ഴി​യി​ൽ കാ​ത്തി​രു​ന്ന് അ​റു​കൊ​ല ന​ട​ത്തി​യ​വ​ർ​ക്ക് വ​ധ​ശി​ക്ഷ വാ​ങ്ങി ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ക്ക് എ​ങ്കി​ലും പ്ര​തി​ക​ളു​ടെ ജീ​വി​തം ഇ​രു​ട്ട​റ​യി​ലേ​ക്ക് ത​ള്ളു​ന്ന ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ​അ​വ​ർ​ക്ക് കൊ​ടു​ത്ത വാ​ക്ക് ഒ​രു​പ​രി​ധി​വ​രെ പാ​ലി​ച്ച​തോ​ർ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ക​ണ്ണീ​ര​ണി​ഞ്ഞു.

മിഴികളിൽ കണ്ണീർപ്പുഴ... പെരിയ ഇരട്ടക്കൊലക്കേസിൽ വിധി കേൾക്കാൻ എത്തിയ ശരത്​ലാലിന്‍റെ മാതാവ്​ ലത, സഹോദരി അമൃത, കൃപേഷിന്‍റെ സഹോദരി കൃഷ്ണ​പ്രിയ എന്നിവർ

കൃ​പേ​ഷി​ന്റെ അ​മ്മ ബാ​ലാ​മ​ണി​യു​ടെ ക​ര​ച്ചി​ൽ നി​ല​വി​ളി​യാ​യി. അ​വ​രു​ടെ സ​ഹോ​ദ​രി ത​മ്പാ​യി ബോ​ധ​ര​ഹി​ത​യാ​യി. സ്മൃ​തി​കു​ടീ​ര​ത്തി​ലെ​ത്തി​യ എം.​പി​മാ​രാ​യ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ, ജെ​ബി മേ​ത്ത​ർ, ഡി.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. പി.​കെ. ഫൈ​സ​ൽ, യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ പാ​ടു​പെ​ട്ടു. ‘പൊ​ന്നു​മ​ക്ക​ളേ അ​വ​ർ​ക്ക് കി​ട്ടി...’​യെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് കു​ടീ​ര​ത്തി​ൽ മു​ഖ​മ​മ​ർ​ത്തി കൃ​പേ​ഷി​ന്റെ അ​മ്മ ബാ​ലാ​മ​ണി​യും സ​ഹോ​ദ​രി കൃ​പ​യും വി​ല​പി​ച്ചു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൃ​പേ​ഷി​നും ശ​ര​ത്‍ ലാ​ലി​നും അ​മ​ര​ഗീ​തം മു​ഴ​ക്കി: ‘‘ഇ​ല്ല നി​ങ്ങ​ൾ മ​രി​ക്കു​ന്നി​ല്ല, ജീ​വി​ക്കു​ന്നു ഞ​ങ്ങ​ളി​ലൂ​ടെ...’’

കൃ​പ പ​റ​ഞ്ഞു: ‘‘അ​വ​ർ​ക്ക് ഈ ​ശി​ക്ഷ പോ​രാ, വ​ധ​ശി​ക്ഷ​ത​ന്നെ ല​ഭി​ക്ക​ണം. എ​ട്ടു​പേ​ർ​ക്ക് അ​തു കി​ട്ടു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​വ​ർ പു​റ​ത്തു​വ​ന്നാ​ൽ ഈ ​കു​റ്റ​കൃ​ത്യം വീ​ണ്ടും ചെ​യ്യും.’’

ശി​ക്ഷ​വി​ധി കേ​ൾ​ക്കാ​ൻ കൃ​പേ​ഷി​ന്റെ പി​താ​വ് കൃ​ഷ്ണ​ൻ, സ​ഹോ​ദ​രി കൃ​ഷ്ണ​പ്രി​യ, ശ​ര​ത്‍ ലാ​ലി​ന്റെ അ​മ്മ ല​ത, സ​ഹോ​ദ​രി അ​മൃ​ത എ​ന്നി​വ​ർ കൊ​ച്ചി​യി​ലാ​യി​രു​ന്നു. രാ​വി​ലെ 11നാ​യി​രു​ന്നു ശി​ക്ഷ​വി​ധി നി​ശ്ച​യി​ച്ച​ത്. പി​ന്നി​ട് 12.15ലേ​ക്ക് മാ​റ്റി. ക​ല്യോ​ട്ട് സ്മൃ​തി​കു​ടീ​ര​ത്തി​ൽ അ​വ​ർ വി​ധി​കേ​ൾ​ക്കാ​ൻ അ​വി​ടെ കാ​ത്തി​രു​ന്നു. എ​ല്ലാ​ത്തി​നും ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​മ​ര​ഗീ​തം ആ​ല​പി​ച്ച് സ്മൃ​തി​കു​ടീ​രം ഒ​ഴി​ഞ്ഞു.

Tags:    
News Summary - Periya Twin Murder Case judgement day news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.