ശബരിമല: ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കപ്പെടണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. ക്ഷേത്രങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ചകളിലൂടെ മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും നടവരവിലും വലിയ വർധനയാണ് ഇത്തവണ ഉണ്ടായതെന്നും സന്നിധാനം ഗെസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മണ്ഡലകാലത്ത് 32,49,756 പേർ ദർശനം നടത്തി. കഴിഞ്ഞവർഷത്തേക്കാൾ 4,07,309 തീർഥാടകരാണ് അധികം എത്തിയത്. ഇന്നലെ വരെ ദർശനം നടത്തിയത് 35,36,577 തീർഥാടകരാണ്. ആദ്യ 41 ദിവസങ്ങളിലെ വരുമാനം 2,97,06,67,679 രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 82,23,79,781രൂപയുടെ അധിക വരുമാനം ലഭിച്ചു. അരവണ വരുമാനം ഈ വർഷം 124,02,30950 രൂപയാണ്.
മുൻ വർഷത്തേക്കാൾ 22 കോടിയുടെ വർധന. കാണിക്ക ഇനത്തിൽ ഈ വർഷം 80,25,74,567 രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി രൂപയുടെ വർധന കാണിക്കയിൽ ഉണ്ടായി. മകരവിളക്ക് തീർഥാടനം കൂടി പൂർത്തിയാകുമ്പോൾ റെക്കോർഡ് വരുമാനത്തിലേക്ക് എത്തും എന്നാണ് ബോർഡിന്റെ പ്രതീക്ഷ.
തിരുവനന്തപുരം: കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളർച്ചയിലും ആചാരങ്ങൾക്ക് മാറ്റമുണ്ടാകണമെന്ന് കെ.പി.എം.എസ് ജന. സെക്രട്ടറി പുന്നല ശ്രീകുമാർ. സനാതനധർമത്തെക്കുറിച്ച് പറയുന്നവർ പഴയ വ്യവസ്ഥിതി തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. അത് പുതിയ സമൂഹത്തിന് അംഗീകരിക്കാനാവില്ല. ശ്രീനാരായണഗുരുവിന്റെ ആശയസമരം തുടരാനുള്ള കടമ ശിവഗിരിക്കുണ്ടെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
എസ്.എൻ.ഡി.പി മൗനം പാലിക്കുമ്പോൾ ഞങ്ങൾക്ക് പ്രതികരിച്ചേ മതിയാവൂ.എല്ലാകാലത്തും എൻ.എസ്.എസ് പ്രതിലോമ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പെരുന്നയിലേക്ക് ഇനിയും വെളിച്ചം കടന്നിട്ടില്ല, കടക്കാൻ അനുവദിക്കുന്നുമില്ല. ആചാരങ്ങൾക്ക് മാറ്റംവരുത്തിയാണ് നാം ഇതുവരെ എത്തിയത്. ക്ഷേത്രപ്രവേശനമടക്കമുള്ള മാറ്റങ്ങൾ മുന്നിലുണ്ട്. കാലോചിതമായ മാറ്റത്തിന്റെ പട്ടികയിൽ ക്ഷേത്രദർശനത്തിന് ഷർട്ട് പാടില്ലെന്ന വിഷയവും വരണം. -പുന്നല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.