സോളാർ കമ്മീഷൻ സുധീരനെ ഗുണദോഷിച്ചു

കൊച്ചി: വിളിച്ചുവരുത്തിയത് ആക്ഷേപിക്കാനോ അവഹേളിക്കാനോ അല്ലെന്ന്   കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരനോട് സോളാർ കമ്മിഷൻ.  വസ്തുതകൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് അന്വേഷണമെന്നും നിജസ്ഥിതി വെളിപ്പെടുത്താൻ സുധീരനെ പോലെയുള്ള പൊതുപ്രവർത്തകർക്ക് ബാധ്യതയും ഉത്തരവാദിത്തവുമുണ്ടെന്നും ജസ്റ്റിസ് ശിവരാജൻ വ്യക്തമാക്കി.

കമ്മിഷൻ നിർദേശിച്ചിട്ടും കഴിഞ്ഞ രണ്ടു തവണകളായി സിറ്റിങിന് സുധീരൻ ഹാജരായിരുന്നില്ല. ഇതേക്കുറിച്ചുള്ള എതിർഭാഗം അഭിഭാഷകന്‍റെ ചോദ്യത്തിന് മറുപടിയായി കമ്മിഷൻ സിറ്റിങ് രാഷ്ട്രീയവിചാരണക്കുള്ള വേദിയായി മാറ്റരുതെന്ന് സുധീരൻ അഭിപ്രായപ്പെട്ടു. ഈയവസരത്തിലാണ് കമ്മിഷൻ ഇടപെട്ടത്. കേസ് എത്രയും തീർക്കണമെന്നാണ് കമ്മിഷന്‍റെ ആഗ്രഹമെന്നും താങ്കളെപ്പോലുള്ളവർ സത്യം പുറത്തുവരാനായി സഹകരിക്കണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു. സത്യം എത്രയും വേഗം പുറത്തുവരട്ടെയെന്ന് സുധീരനും പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.