തിരുവനന്തപുരം: മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം പ്രഖ്യാപിച്ചതിനുപിന്നാലെ രാജിപ്രഖ്യാപനം. എല്‍.ഡി.എഫിലും യു.ഡി.എഫിലും മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് സമര-രാജി പ്രഖ്യാപനങ്ങള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായത്.
മാണിയുടെ നില പരുങ്ങലിലാക്കി ഹൈകോടതിവിധി തിങ്കളാഴ്ച വന്നതോടെതന്നെ ബാര്‍കോഴ വിഷയത്തില്‍ എല്‍.ഡി.എഫിന്‍െറ തുടര്‍പ്രക്ഷോഭം ഉറപ്പായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ് എല്‍.ഡി.എഫ് യോഗം. എന്നാല്‍, മാണി അധികാരത്തില്‍ തുടരാന്‍ ശ്രമിക്കുന്നെന്ന സൂചനകള്‍ പുറത്തുവന്നതോടെ തുടര്‍പ്രക്ഷോഭമായി എല്‍.ഡി.എഫ് യോഗത്തിന്‍െറ മുഖ്യ അജണ്ട. മാണി രാജിവെച്ചില്ളെങ്കില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍െറ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. മന്ത്രിയുടെ രാജിതീരുമാനം നീണ്ടതോടെ യോഗത്തിനത്തെിയ ഘടകകക്ഷി നേതാക്കളോട് തലസ്ഥാനത്ത് തുടരാനും നിര്‍ദേശിച്ചു. രാവിലെ 10ന് സമരം ആരംഭിക്കുമ്പോള്‍ മറ്റ് എം.എല്‍.എ മാരോട് എത്താനും നിര്‍ദേശിച്ചു. അതേസമയം, അതിരാവിലെമുതല്‍ യു.ഡി.എഫ് ക്യാമ്പില്‍ അരങ്ങേറിയ നാടകീയനീക്കങ്ങള്‍ രാത്രി 8.05ന് മാണിയുടെ രാജിപ്രഖ്യാപനത്തോടെ സമാപിച്ചു. ഇതോടെ എല്‍.ഡി.എഫ്പ്രക്ഷോഭനീക്കത്തിനും വിരാമമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.