ബാബുവിനെതിരെ ആരോപണമുന്നയിക്കാൻ വൈകിയതെന്ത്‍-ഉമ്മൻചാണ്ടി

തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെതിരെ ആരോപണമുന്നിയിക്കാൻ ബാറുടമ ബിജുരമേശ് ഇത്രയും വൈകിയതെന്തിനെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാനായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഓരോ ദിവസവും പുതിയ ആരോപണങ്ങളുമായി ബിജുരമേശ് രംഗത്തെത്തുകയാണ്. സംഭവം നടന്ന് ഒരു വർഷത്തിന് ശേഷം ഇത്തരം ആരോപണങ്ങളുന്നയിച്ചാൽ ആരാണ് വിശ്വസിക്കുക എന്നും അദ്ദേഹം ചോദിച്ചു.

അഴിമതി നടത്തുന്ന ആരേയും ഈ സർക്കാർ സംരക്ഷിക്കില്ല. എന്നാൽ അനാവശ്യമായ ആക്ഷേപങ്ങളുന്നയിച്ച് സർക്കാരിന്‍റെ ആത്മവിശ്വാസം ഇല്ലാതാക്കാനോ നിർവീര്യമാക്കാനോ ശ്രമിച്ചാൽ കീഴടങ്ങില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാണിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല. മാണി സ്വയം രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. തോമസ് ഉണ്ണിയാടന്‍റെ രാജിക്കാര്യത്തിൽ മാണിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.