അടൂർ: മുൻമന്ത്രി കെ.എം.മാണിയുടെ പാലായിലേക്കുള്ള സ്വീകരണയാത്രക്കിടെ കരിങ്കൊടി പ്രതിഷേധം. കൊട്ടാരക്കരയിലെ സ്വീകരണം കഴിഞ്ഞ് അടൂരിലെത്തിയ മാണിക്ക് നേരെയാണ് നൂറോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്. മാണിയുടെ വാഹനവ്യൂഹത്തെ അഞ്ചുമിനിറ്റോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിട്ടു. ഒരു ഘട്ടത്തിൽ ഇവർ മാണിയുെട വാഹനത്തിൽ കരിങ്കൊടി കെട്ടുകയും ചെയ്തു. സംഭവത്തെ തുടർന്ന് അടൂരിലെ സ്വീകരണയോഗം അലങ്കോലപ്പെട്ടു. ഡി.വൈ.എഫ്.ഐ പ്രവർത്തകരും കേരള കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റവും ഉന്തും തള്ളും അൽപനേരത്തേക്ക് പ്രദേശത്ത് സംഘർഷാവസ്ഥ സഷ്ടിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
സംഘർഷത്തിന് ശേഷം നിരവധി പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് മാണി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.