തൃശൂര്‍: മെഡിക്കല്‍ കോളജുകളില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി തടഞ്ഞു. ഭൗതിക സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്ത പശ്ചാത്തലത്തില്‍ രാത്രി പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ കേരള മെഡിക്കോ-ലീഗല്‍ സൊസൈറ്റി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍െറ വിധി.
മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും വേണ്ട സൗകര്യങ്ങളൊരുക്കി ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 26നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. 2011 ഒക്ടോബറിലും 2013 ജനുവരിയിലും ഫെബ്രുവരിയിലും സമാനമായ ഉത്തരവുകള്‍ ഇറക്കിയിരുന്നുവെങ്കിലും ഭൗതിക സൗകര്യങ്ങളും ജീവനക്കാരും ഇല്ളെന്ന കാരണത്താല്‍ മരവിപ്പിച്ചിരുന്നു. അതേ സാഹചര്യം നിലനില്‍ക്കുമ്പോള്‍ വീണ്ടും ഉത്തരവ് ഇറക്കിയതാണ് മെഡിക്കോ-ലീഗല്‍ സൊസൈറ്റി ചോദ്യം ചെയ്തത്. വെളിച്ചം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ളെന്ന് പരാതി ഉണ്ടായിരുന്നു. അവശ്യസൗകര്യങ്ങളും ജീവനക്കാരെയും സജ്ജമാക്കുമെങ്കില്‍ രാത്രിയിലെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ എതിര്‍പ്പില്ളെന്ന മെഡിക്കോ ലീഗല്‍ സൊസൈറ്റി സംസ്ഥാന സെക്രട്ടറിയും പ്രമുഖ ഫോറന്‍സിക് സര്‍ജനുമായ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.