മൂന്നാര്‍: പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി എവിടെയാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ നാലു ദിവസങ്ങളായി ഇവരെക്കുറിച്ച് ഒരുവിവരവും ലഭ്യമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗോമതിയടക്കമുള്ളവര്‍ വിജയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗോമതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍, കേസില്‍ ജാമ്യം എടുത്തിരുന്നില്ല.
ഗോമതി അപ്രത്യക്ഷമായ സാഹചര്യത്തില്‍ പലവിധത്തിലുള്ള അഭ്യൂഹങ്ങളാണ് ഉടലെടുത്തത്. എ.ഐ.എ.ഡി.എം.കെയുമായി രഹസ്യധാരണ ഉണ്ടാക്കാന്‍ തമിഴ്നാട്ടിലാണെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വീട്ടിലായിരുന്ന ഗോമതിയെ തമിഴ്നാട്ടില്‍ നിന്നത്തെിയ എ.ഐ.എ.ഡി.കെ സംഘം സന്ദര്‍ശിച്ചിരുന്നു. ഭര്‍ത്താവ് അഗസ്റ്റിനും ഗോമതി എവിടെയാണെന്ന് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കുവാന്‍ തീരുമാനിച്ചത്.
കഴിഞ്ഞദിവസം പെമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഗോമതി പങ്കെടുത്തില്ല. എ.ഐ.എ.ഡി.എം.കെയോ മറ്റേതെങ്കിലും പാര്‍ട്ടികളുമായോ കൈകോര്‍ക്കുന്ന ആര്‍ക്കും ഒരുമൈയില്‍ സ്ഥാനമുണ്ടാകില്ളെന്ന് പ്രസിഡന്‍റ് ലിസി സണ്ണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.