വടകര: ഒഞ്ചിയം പഞ്ചായത്ത് ഭരണം ആർ.എം.പി നിലനിർത്തി. ആർ.എം.പിയിലെ കവിത അഞ്ചുമൂലപ്പറമ്പാണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരെഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗിലെ രണ്ട് അംഗങ്ങൾ ആർ.എം.പിയെ പിന്തുണച്ച് വോട്ട് ചെയ്യുകയും കോൺഗ്രസ്, ജെ.ഡി.യു അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തതോടെയാണ് ആർ.എം.പിയുടെ ജയത്തിന് കളമൊരുങ്ങിയത്. കവിതയ്ക്ക് എട്ടും എതിർസ്ഥാനാർഥിക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്.
ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത പഞ്ചായത്തില്‍ എല്‍.ഡി.എഫിനാണ് കൂടുതല്‍ സീറ്റ്. ഒഞ്ചിയത്ത് 17 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് ഏഴ്, ആര്‍.എം.പിക്ക് ആറ്, യു.ഡി.എഫ് നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. കഴിഞ്ഞ ദിവസവും മൂന്ന് മുന്നണികളും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവസാന നിമിഷത്തിലാണ് യു.ഡി.എഫ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.
ആർ.എം.പി- യു.ഡി.എഫ് രഹസ്യധാരണ പരസ്യമായി മാറി എന്നായിരുന്നു ഇതേക്കുറിച്ചുള്ള സി.പി.എമ്മിന്‍റെ പ്രതികരണം. യു.ഡി.എഫിലെ ധാരണ പ്രകാരമല്ല, ഒഞ്ചിയത്തെ ജനങ്ങളുടെആഗ്രഹം മാനിച്ചാണ് ആർ.എം.പിക്ക വോട്ട് ചെയ്തതെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. തങ്ങൾ ആവശ്യപ്പെട്ടിട്ടല്ല ലീഗ് വോട്ട് ചെയ്തതെന്ന് ആർ.എം.പി വൃത്തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.